തിരുവനന്തപുരം:Read More
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ തുക കൈമാറാനാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകിയത്. 2025 ജൂലൈ 13-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 15-ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് ഓപ്പറേറ്റർ […]Read More
ചെന്നൈ: രാജ്യത്തെ നടുക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്ക്ക് സി.ബി.ഐ സമൻസ് അയച്ചു. ജനുവരി 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിജയ് ആദ്യമായി ഒരു അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ 27-ന് ടി.വി.കെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും […]Read More
കൊച്ചി: ശബരിമലയിലെ വൻ കവർച്ചാ ശ്രമത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള വൻ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പങ്കജ് പണ്ടാരി, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോവർദ്ധൻ നൽകിയ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ നിർണ്ണായക വിവരങ്ങൾ കൈമാറിയത്. 2025 ഒക്ടോബറിൽ ബെംഗളൂരുവിൽ വെച്ചാണ് കവർച്ചയുടെ ആദ്യഘട്ട ഗൂഢാലോചന നടന്നത്. എന്നാൽ പദ്ധതി പുറത്തായതോടെ, […]Read More
എറണാകുളം: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് വൈകിട്ട് 3.40-ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ (എം.എസ്.എഫ്) രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഇബ്രാഹിം കുഞ്ഞ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടിയുടെയും മുന്നണിയുടെയും കരുത്തുറ്റ ശബ്ദമായിരുന്നു. 2001-ൽ മട്ടാഞ്ചേരിയിൽ […]Read More
പാച്ചല്ലൂർ: കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷ ചടങ്ങിൽ ജനപ്രതിനിധികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഹൃദ്യമായ സ്വീകരണം നൽകി. വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും […]Read More
സായുധ അതിർത്തി സുരക്ഷാസേനയിൽ (ബിഎസ്എഫ് ) കായികതാരങ്ങൾക്ക് അവസരം. വിവിധ കായിക ഇനങ്ങളിലായി 549 കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി )തസ്തികകളിലേക്കാണ് വിജ്ഞാപനം. പ്രായപരിധി 18 – 23 വയസ് (2025 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി )അപേക്ഷാ ഫീസ് 159 രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.https://rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.Read More
പാച്ചല്ലൂർ: കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ജനപ്രതിനിധികൾക്കും പ്രതിഭകൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് അസോസിയേഷന്റെ പുതിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും പ്രത്യേക സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും […]Read More
