ജയ്പൂർ:ആർഎസ്എസ് ചിന്തകനും സംഗനീർ എംഎൽഎ യുമായ ഭജൻലാൽ ശർമ (56) രാജസ്ഥാന്റെ മുഖ്യമന്ത്രിയാകും. വസുന്ധരരാജെ സിന്ധ്യയേയും ദിയാകുമാരിയേയും പിന്തള്ളിയാണ് ശർമയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചതു്. ജയ്പൂർ രാജകുടുംബാംഗം ദിയാകുമാരിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. 115 എംഎൽഎ മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിമാരേയും തെരഞ്ഞെടുത്തതു്.ഇതോടെ ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും പുതുമുഖ മുഖ്യമന്ത്രിമാർ ഭരണം നിർവഹിക്കും.Read More
റിയാദ്:ഈ വർഷം 50 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ ഫുട്ബാൾ താരമാണ് പോർച്ചുഗീസുകാരനായ റൊണാൾഡോ. സൗദി കിങ്സ് കപ്പിൽ അൽ ഷബാബിനെതിരെ നേടിയ ഗോളാണ് അൻപതാമതെത്തിച്ചതു്. ഈ മത്സരത്തിൽ5-2 ന് ജയിച്ച് സെമിയിൽ കടന്നു. മാഞ്ചസ്റ്ററിന്റെ എർലിങ് ഹാലണ്ടാണ് 50 ഗോൾ നേടിയ മറ്റൊരു താരം. തൊട്ടടുത്ത് കിലിയൻ എംബാപ്പെയും,ഹാരി കെയ്നും 49 ഗോൾ വീതം നേടി റൊണാൾഡോയുടെ പിന്നിലുണ്ട്.Read More
ന്യൂഡൽഹി:ഐപിസിയ്ക്ക് പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, സിആർപിസിക്ക് പകരമായുള്ള ഭാരതീയ ന്യായസംഹിത ബിൽ, തെളിവ് നിയമത്തിന് പകരമായുള്ള ഭാരതീയ സാക്ഷ്യഅദിനിയം എന്നീ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയിൽ അവതരിപ്പിച്ചതു്.ആഗസ്റ്റിൽ പാർലമെന്റിൽ കൊണ്ടുവന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് അയച്ചിരുന്നു. അഞ്ചു വകുപ്പിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളതു്. വ്യാഴാഴ്ച ചർച്ചക്ക് അനുവദിച്ചിട്ടുള്ള ബിൽ വെള്ളിയാഴ്ച പാസ്സാക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ബിൽ പാസ്സാക്കാൻ പാടുള്ളൂവെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.Read More
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നത് മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ കഴിയുക. എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 […]Read More
തിരുവനന്തപുരം : ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ശബരിമലയിൽ നാളെയെത്തും. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം.പമ്പ ,നിലയ്ക്കൽ, ഇളവുങ്കൽ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.ബിജെപി നേതാവ് കുമ്മനം സർക്കാരിനെ നിശിദമായി വിമർശിച്ചു . ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് കുമ്മനം […]Read More
തിരുവനന്തപുരം :ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി നടൻ ദേവൻ നിയമിതനായി.ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകി പൊതുപ്രവർത്തനത്തിലേയ്ക്ക് ഇറങ്ങിയ ദേവൻ അടുത്തിടെ തന്റെ പാർട്ടിയെ ബി ജെ പി യിൽ ലയിപ്പിച്ചിരുന്നു. 2004 ലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. അതേവർഷം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്ര […]Read More
തിരുവനന്തപുരം :ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ […]Read More
കോട്ടയം :പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി, പാല, എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കോട്ടയത്ത് എത്തി . മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ നാട്ടകം ഗസ്ററ്ഹൗസിലാണ് താമസിക്കുന്നത്. മന്ത്രിമാർ ഹോട്ടലുകളിലും..രാവിലെ ഒൻപത് മണിക്ക് പ്രഭാത യോഗം.ഈരയിക്കടവ്, നാട്ടകം ,ടൌൺ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് .ഇന്നത്തെ ആദ്യ സദസ്സ് ഏറ്റുമാനൂർ ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉച്ച ഭക്ഷണം ഏറ്റുമാനൂരിലാണ് ഒരുക്കിയിരിക്കുന്നത് . ഉച്ച കഴിഞ്ഞ് രണ്ടിന് പാമ്പാടി കമ്മൂണിറ്റി ഹാൾ ഗ്രൗണ്ടിലും […]Read More
ശബരിമല : നിലവിൽ 90000 ഉണ്ടായിരുന്ന ശബരിമല വെർച്വൽ ബുക്കിംഗ് പരിധി 80000ആക്കി കുറച്ചു.അയ്യപ്പഭക്തന്മാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുക്കിംഗിന്റെ എണ്ണം കുറച്ചത്.അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യു കോംപ്ലക്സ്കിൽ ആരംഭിച്ചിട്ടുള്ള ഡയനാമിക് ക്യു സിസ്റ്റം പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.Read More
:തിരുവനന്തപുരം : കേരള സംസ്ഥാന സർക്കാർ കെ എസ് ആർ ടി സി യ്ക്ക് ഈ മാസം 30കോടി രൂപയോളം അനുവദിച്ചുവെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 5000കോടിയോളം രൂപ കെ എസ് ആർ ടി സി യ്ക്ക് നൽകിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 120കോടി നൽകിയിരുന്നു.കോർപ്പ റേഷന്‍ ഒൻപത് മാസത്തിനുള്ളിൽ 1264കോടി രൂപയാണ് സഹായിച്ചത്. ഈ വർഷം 900കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.രണ്ട് ഇടതുപക്ഷ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ 9899കോടി […]Read More
