തിരുവനന്തപുരം: കേരളത്തിൽ ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തില് നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില് ബിജെപി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി […]Read More
പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്. ഒന്നു മുതൽ എട്ട് വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും […]Read More
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. രാവിലെതന്നെ വിഎസ്എസ് സിയിൽ ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗഗൻ യാൻ അവലോകന യോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം രാവിലെ11.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും. റാലി അഭിസംബോധന ചെയത് പ്രസംഗിച്ച ശേഷം ഡൽഹിക്ക് മടങ്ങും.Read More
കൊൽക്കത്ത:പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി 11ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമാന്തര സിനിമകളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച സംവിധായകനായിരുന്നു അദ്ദേഹം. മായാദർപ്പൺ, ഖയാൽ ഗാഥ, തരംഗ്, കസ്ബ തുടങ്ങിയവ സാഹ്നിയുടെ ശ്രദ്ധേയ സിനിമകളാണ്.1940 ഡിസംബർ ഏഴിന് സിന്ധിൽ ജനിച്ച അദ്ദേഹം 1947ലെ ഇന്ത്യാ വിഭജനത്തിനു ശേഷം മുംബൈയിൽ താമസം മാറി.പ്രശസ്ത സംവിധായകൻ റിത്വിക്ക് ഘട്ടക്കിന്റെ ശിഷ്യഷ്ടനായിരുന്നു സാഹ്നി.ഹിന്ദി എഴുത്തുകാരൻ നിർമൽ വർമയുടെ ചെറുകഥയെ […]Read More
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയിലേക്ക് മാറ്റും. സ്വർണം 24 കാരറ്റാക്കി നിക്ഷേപി ക്കുന്നതിലൂടെ ബോർഡിന് 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. കോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നതു്. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ നേരത്തെതന്നെ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ മികച്ച വരുമാനം ബോർഡിന് ലഭിക്കുമെന്ന് പ്രസിഡന്റ് പി […]Read More
പൊതു മേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റീസ്ഷിപ്പിന്റെ ഒഴിവുണ്ട്. രാജ്യത്തെ വിവിധ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നൈ സോണിൽപെട്ട കേരളത്തിൽ മാത്രം 87 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നകം കോഴ്സ് പൂർത്തീകരിച്ചവരാകണം. പ്രായം: 20-28.അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 10. വിവരങ്ങൾക്ക്:www.centralbankofindia.co.in കാണുക.Read More
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്രയുമായി ചേർന്ന് 2024 മാർച്ച് 2ന് തൊഴിൽമേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നടക്കുന്ന തൊഴിൽമേള രാവിലെ 9 .30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ […]Read More
ലഖ്നൗ:യൂപിയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് റദ്ദാക്കി. 48 ലക്ഷംപേർ അപേക്ഷിക്കുകയും 43 ലക്ഷംപേർ എഴുതുകയും ചെയ്ത പരീക്ഷയാണ് റദ്ദാക്കിയത്.പരീക്ഷ എഴുതിയതിൽ 16 ലക്ഷംപേർ സ്ത്രീകളാണ്. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾമുമ്പ് ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങൾവഴി പല ഉദ്യോഗാർഥികൾക്കും ലഭിച്ചിരുന്നു. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപയ്ക്കുവരെ ചോദ്യ പേപ്പർ വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പരാതിപ്പെട്ടതു്. പരാതികൾ വർധിച്ചതോടെ യൂപി സർക്കാർ പരീക്ഷ റദ്ദാക്കി. സംഭവം അന്വേഷിക്കാൻ പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ […]Read More
ബെർലിൻ:ജർമനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമൻ പാർലമെന്റ് നിയമം പാസ്സാക്കി.പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടേയും എതിർപ്പുകൾ മറി കടന്നാണ് നടപടി.ഏപ്രിൽ മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കു കയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ആവാം. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് വാങ്ങാം. വീട്ടിൽ മൂന്നു ചെടിവരെ വയക്കാനും കഴിയും. സ്കൂളുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമാണ്.Read More
