ഇതില്‍ നാല് ഒഴിവിലേക്ക് ഭിന്നശേഷിവിഭാഗത്തിനുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റും മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്. ശമ്പളം : 39,300-83,000 രൂപ. യോഗ്യത : 50 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമബിരുദം (കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളത്). കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയമാണ്. പ്രായം : 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളുമുള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഒബ്ജക്ടീവ് പരീക്ഷ 100 മാര്‍ക്കിന് ഒ.എം.ആര്. രീതിയിലാകും. ജനറല്‍ […]Read More
തൃശൂർ: പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പൊലീസ് അസ്വഭാവിക […]Read More
കൊച്ചി: കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്ത് കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക. ചൂടുകാലത്ത് കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ […]Read More
നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ. 1980 കാലഘട്ടങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ മിക്ക ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് ഗാന്ധിമതി ബാലനായിരുന്നു മലയാളത്തിലെ പ്രമുഖ സംവിധായകന്മാരായ കെ ജി ജോർജ്, വേണു നാഗവല്ലി, പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജെ ശശികുമാർ, […]Read More
കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങി വരവെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. വടയാറിൽ ഉത്സവത്തിന് പങ്കെടുത്ത ശേഷമാണ് ഇവർ വീട്ടിലേക്ക് തിരികെ വന്നത്. ഇതിനിടയെയായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വെള്ളൂർ ശ്രാങ്കുഴ ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക് മാറിയതും പിന്നിൽ നിന്നും വന്ന് മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. രാവിലെ […]Read More
ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആരെങ്കിലും ഭാവി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ദൗത്യത്തിൻ്റെ നേതാവെന്ന നിലയിലുള്ള തൻ്റെ സ്ഥാനം കാരണം ഭാവിയിൽ തയ്യാറെടുക്കാനുള്ള തൻ്റെ “മഹത്തായ പദവി” അദ്ദേഹം പരാമർശിച്ചു. “നിങ്ങൾക്ക് ഭാവി കാണണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ. നിങ്ങൾക്ക് ഭാവി അനുഭവിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ. ഭാവിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയിലേക്ക് വരൂ” ഇന്ത്യയിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള അമേരിക്കയുടെ […]Read More
ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില്‍ തുടരും. തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ട ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. […]Read More
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്. വിവിധയിടങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.Read More
സംസ്ഥാനത്ത് . ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C […]Read More
തിരുവനന്തപുരം:ബിസി 3200 കാലഘട്ടത്തിലെ ഹാരപ്പൻ സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തി. ജനവാസ മേഖലയുടെ സാന്നിധ്യം ഉറപ്പാക്കുന്ന വീടുകളുടെ ഘടനാപരമായ അവശേഷിപ്പുകൾ, മൺപാത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രൊഫസർമാരായ ജി എസ് അഭയൻ, എസ് വി രാജേഷ് എന്നിവരുടെ ഗവേഷകസംഘം ഗുജറാത്തിലെ പഡ്താബേട്ടിലെ കുന്നിൽ ചെരുവിലാണ് ഉദ്ഖനനം നടത്തിയതു്. ഫെബ്രുവരിയിലും മാർച്ചിലുമായിരുന്നു പഠനം. അരമീറ്ററോളം മാത്രം താഴ്ചയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചതു്. കേരള സർവകലാശാലയിലെയും കർണാടക സർവകലാശാലയിലെയും ആർക്കിയോളജി പിജി വിദ്യാർഥികൾ, ചങ്ങനാശ്ശേരി അസംപ്ഷൻ […]Read More
