തിരുവനന്തപുരം: പെരുമഴ കാരണം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഫ്ലഡ് മിറ്റിഗേഷൻ ‘ മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇതിനായി റൂർക്കി ഐഐടിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പഠനം തുടങ്ങുന്നത്. കൈത്തോടുകളിൽ ജലനിരപ്പ് ഉയരുന്നത് മുൻകൂട്ടി അറിയാൻ ഈ പദ്ധതി സഹായകമാകും.അപ്രതീക്ഷിതമായി തലസ്ഥാനത്തുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനുള്ള പല പദ്ധതികൾ ആവിഷ്കരിച്ചിട്ടും ഫലപ്രദമാകാത്തതിനാലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ കോർപ്പറേഷൻ കൗൺസിലിനെ പ്രരിപ്പിച്ചിരിക്കുന്നത്.Read More
തിരുവനന്തപുരം: ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം വെള്ളിയാഴ്ച കാണപ്പെട്ടു. രാത്രി 9 മണിയോടുകൂടിയാണ് മനോഹരമായ ദൃശ്യം ആകാശത്ത് കാണാൻ കഴിഞ്ഞത്. ചുവപ്പും നീലയും കലർന്ന വളയങ്ങളാണ് ചന്ദ്രനെ ചുറ്റിയിരിക്കുന്നത് . വലയത്തിനുള്ളിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. സൂര്യനിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ വായുവിലെ ജലകണങ്ങളിൽതട്ടി പ്രതിഫലിച്ച് രൂപപ്പെടുന്ന മഴവില്ലിന് സമാനമായ പ്രക്രിയയാണ് ചാന്ദ്ര പ്രഭാവലയം. സാധാരണ പൂർണ്ണചന്ദ്രൻ ദൃശ്യമാകുന്ന അവസരത്തിലാണ് ചാന്ദ്രവലയം കാണാറുള്ളത്.Read More
രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ […]Read More
കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എന്നാൽ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് […]Read More
ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്ലൻഡിൽനിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്. ഇവരെ ഇസ്രയേലി അധികൃതർ ആറിഷ് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇസ്രയേൽ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ […]Read More
പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസ്സായ ഫാത്തിമാ ബീവി വ്യാഴാഴ്ച രാവിലെ പത്തരമണിക്കാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചതു്.1927 ഏപ്രിൽ 30 ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബ്ബിന്റേയും ഖദീജാ ബീവിയുടേയും മൂത്ത മകളായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിന്ന് സ്വർണ മെഡലോടെ നിയമ ബിരുദവും നേടി. 1984 ൽ […]Read More
തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി ടെണ്ടർ ക്ഷണിച്ചു. കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കായിരിക്കും ഈടാക്കേണ്ടതു്.ഇന്ധനം, കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ചെലവ് സ്വകാര്യ ഉടമ വഹിക്കണം. ആദ്യ ഘട്ട പരീക്ഷണം കർണ്ണാടകത്തിലേക്കാണ് നടത്തുക. ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും സർവ്വീസ് നടത്തും.അന്തർസംസ്ഥാന കരാർ പ്രകാരം 250 ബസുകൾ മംഗളരു, ബംഗളൂരു റൂട്ടിൽ സർവ്വീസ് നടത്താൻ അനുമതി തേടിയിരിക്കുകയാണ് കർണാടകസർക്കാർ.Read More
തിരുവനന്തപുരം:ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്പ്രസിന്റെ സമയക്രമം പുന:ക്രമീകരിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യമുന്നയിച്ചിരിക്കുന്നു.വന്ദേഭാരതിന്റെ സമക്രമത്തിൽ നിരവധി ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ട്രെയിൻ ഇതുവരെ കൃത്യസമയം പാലിച്ചിട്ടില്ല. വെകിട്ട് 6.05 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചർ വന്ദേഭാരതിന് കടന്നുപോകുന്നതിനായി 40 മിനിറ്റ് കുമ്പളത്ത് പിടിച്ചിടുന്നു. ഈ സമയ ക്രമീകരണമാണ് യാത്രക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.വന്ദേഭാരത് വൈകുന്തോറും മറ്റ് ട്രെയിനുകൾ സമയം തെറ്റിയോടുന്നതു് പതിവാണ്.Read More
കുമളി: ബുധനാഴ്ച രാവിലെ മുതൽ പെയ്ത മഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയർന്നു. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിൽ ശക്തമായ നീരൊഴുക്കുണ്ടായി. സെക്കന്റിൽ 4118 ഘനയടി വെള്ളമാണ് അണക്കെട്ടിൽ ഒഴുകിയെത്തുന്നത്. ആകെ 1000 ഘനയടി വെളളം മാത്രമാണ് ദിവസവും തമിഴ്നാട് കൊണ്ടുപോകുന്നത്. തെക്കൻ തമിഴ്നാട്ടിലും കന്നത്ത മഴ പെയ്യുകയാണ്.രണ്ട് ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി ജലസംഭരണിയിലും ജലനിരപ്പുയർന്നു. കഴിഞ്ഞ ദിവസം 644 മില്ലിമീറ്റർ മഴ പെയ്തതോടെ സംഭരണിയിലെ ജലനിരപ്പ് 2360.78 അടിയായി […]Read More
തിരുവനന്തപുരം : ഡിസംബർ 15ന് തുടങ്ങുന്ന ബീമാപ്പള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തോട നുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു .ബീമാപ്പള്ളി ജമാ അത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 25ന് അവസാനിക്കുന്ന ഉത്സവത്തിന് പങ്കെടുക്കുന്ന തീർത്ഥടകരുടെ ബാഹുല്യം പരിഗണിച്ചു വിപുലമായ ഒരുക്കങ്ങളാണ് വകുപ്പ് തലങ്ങളിൽ നടത്തുന്നത്. ബീമാപള്ളിയിലേയ്ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുക,തെരുവ് വിളക്കുകൾ […]Read More
