ജലവിതരണം മുടങ്ങുന്നത് 02-04-2025 മുതൽ 04 – 04 – 2025 വരേ തിരുവനന്തപുരം വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള […]Read More
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലില്‍ എക്സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .Read More
കോഴിക്കോട്:ഒറ്റഗോൾ ജയത്തോടെ ഗോകുലം കേരള കിരീട പ്രതീക്ഷ നിലനിർത്തി.ഐ ലീഗ് ഫുട്ബോളിൽ തബീ സോ ബ്രൗൺ നേടിയ ഗോളിൽ ശ്രീനിധി ഡെക്കാണെ തോൽപ്പിച്ചു. 21 കളിയിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്സും ഇന്റർ കാശിയും 2-2 സമനിലയാലായി. ചർച്ചിൽ 39 പോയിന്റോടെ ഒന്നാമതാണ്. ഒരു കളിയാണ് എല്ലാ ടീമിനും ബാക്കിയുള്ളത്. ഏപ്രിൽ നാലിന് ഗോകുലം ഡെമ്പോ ഗോവയെ നേരിടും. ആറിന് ചർച്ചിൽ റിയൽ കാശ്മീരുമായും ഏറ്റുമുട്ടും. ജയിച്ചാൽ ചർച്ചിൽ ജേതാക്കളാകും. ഗോകുലത്തിന് ജയിച്ചാൽ മാത്രം […]Read More
തിരുവനന്തപുരം:കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമണോത്സുകതയും ശാസ്ത്രീയമായി ഇല്ലാതാക്കാനുള്ള സമഗ്ര കർമപദ്ധതിക്ക് രൂപംകൊടുത്ത് സർക്കാർ. സ്കൂളിലും, കോളേജിലും,നാട്ടിലും, വീട്ടിലും ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കി യുവതയ്ക്ക് കാവലാകാനുള്ള പദ്ധതിക്ക് തുടക്കമാകും. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർധിച്ച് വരുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ തിങ്ക് ടാങ്ക് രൂപീകരിച്ചു.പ്രത്യേ നയങ്ങൾ,പ്രശ്നങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഒരു കൂട്ടം വിദഗ്ധരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആശയക്കൂട്ടമാണ് തിങ്ക് താങ്ക്. എയർപോർട്ടിലും, സീ പോർട്ടിലും ലഹരിക്കെ തിരെ പരിശോധന […]Read More
എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും, മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്ബുക്കിൽ കുറിച്ചു. സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ സ്ഥിരീകരിച്ചു. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് […]Read More
വിവാദങ്ങൾക്കിടയിൽ എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ കുടുംബത്തോടൊപ്പം ചിത്രം കണ്ടതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തു എന്നതുകൊണ്ട് ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്ക് സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പൗരൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി […]Read More
ഓപ്പറേഷന് ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.42 ഗ്രാം), കഞ്ചാവ് (3.231 കി.ഗ്രാം), കഞ്ചാവ് ബീഡി (81 […]Read More
നാല് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെണ്ടർ ഇളവ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെൻ്റർ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി സ്റ്റോർസ് പർച്ചേസ് മാന്വലിലെ ഖണ്ഡിക 9.23ൽ നിന്ന് ഒരു വർഷത്തേക്ക് കെ.എസ്.ഇ.ബിക്ക് ഇളവ് അനുവദിക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫൊർമേഷൻ (ബി.പി. ടി) യുടെ അപേക്ഷ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് […]Read More
കണ്ണൂർകൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് 3000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകളെല്ലാം സമർപ്പിച്ചിട്ടും ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചു വെക്കുകയായിരുന്നു. 3000 രൂപ ആവശ്യപ്പെട്ടതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. പണം വീട്ടിലെത്തിക്കാനാണ് തഹസിൽദാർ ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ രാസവസ്തു പുരട്ടിയ പണം കല്യാശേരിയിലെ വീട്ടിൽവെച്ച് കൈമാറുന്നതിനിടെയാണ് പിടി കൂടിയത്. […]Read More