By Suresh sharma ലക്നൗ — ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഋഷഭ് പന്തിന്റെ ഓപ്പണിംഗ് പരീക്ഷണം പരാജയപ്പെട്ടു. മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ പന്ത് വെറും 7 റൺസുമായി പുറത്തായി. ലാംഗറുടെ തന്ത്രം പാളി മിച്ച് മാർഷിനൊപ്പം എയ്ഡൻ മാർക്രമിനെ ഇറക്കുന്ന പതിവ് ശൈലി മാറ്റി, പവർപ്ലേ മുതലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്നൗ കോച്ച് ജസ്റ്റിൻ ലാംഗർ ഋഷഭ് പന്തിനെ ഓപ്പണിംഗിലേക്ക് […]Read More
ദുബായ് / കുവൈത്ത് സിറ്റി — പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ഗൾഫ് മേഖലയിലെ തന്ത്രപ്രധാനമായ എണ്ണക്കപ്പലുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങൾ ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാൻ മിസൈൽ ആക്രമണം: ഖത്തർ എണ്ണക്കപ്പലിന് തീപിടിച്ചു ഖത്തറിൻ്റെ പ്രാദേശിക ജലാതിർത്തിയിൽ വെച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ എണ്ണക്കപ്പലിൽ പതിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ എനർജി വാടകയ്ക്കെടുത്ത ‘അക്വ 1’ (Aqua 1) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. മിസൈൽ […]Read More
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കുന്ന ആക്ഷേപ ഹാസ്യ ലഘു ചിത്രം ശ്രദ്ധേയമാകുന്നു. ‘എല്ലാം ശരിയാക്കി തരാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലഘു ചിത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി സ്ക്രീനിൽ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. കേരള ബിജെപി കൾച്ചറൽ സെൽ നിർമ്മിക്കുന്ന ഈ ആക്ഷേപ ഹാസ്യ ലഘു […]Read More
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇന്ന് രാത്രി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എന്നാൽ, ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് തങ്ങൾ സജ്ജമാണെന്നാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അതേസമയം, മേഖലയിൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ഇസ്രായേലിന്റെ തെക്കൻ മേഖല ലക്ഷ്യമിട്ട് ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇറാൻ, ഹിസ്ബുള്ള എന്നിവരുമായി ചേർന്നുള്ള സംയുക്ത നീക്കമാണിതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതിനിടെ, മധ്യ […]Read More
ദോഹ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഇറാൻ മിസൈലുകൾ എണ്ണക്കപ്പലിൽ പതിച്ചു. ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖത്തർ എനർജി വാടകയ്ക്കെടുത്ത കപ്പലിന് നേരെയാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടത്. ഇതിൽ രണ്ടെണ്ണം പ്രതിരോധ സംവിധാനങ്ങൾ വഴി ഖത്തർ വെടിവെച്ചിട്ടെങ്കിലും മൂന്നാമത്തെ മിസൈൽ കപ്പലിൽ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചു. സമാനമായ മറ്റൊരു ആക്രമണം കുവൈറ്റിലും റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ […]Read More
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ഒരു സംഘം ആൾക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെ പെരുമ്പാവൂർ പോലീസ് […]Read More
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ തീർത്ഥയെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ഉടൻ തന്നെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീർത്ഥയുടെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]Read More
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമാനമായ മറ്റൊരു പരാതിയിൽ രഞ്ജിത്ത് വീണ്ടും നിയമനടപടി നേരിടുന്നത്. പുതിയ സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. സിനിമയുടെ ഷൂട്ടിംഗിനിടെ സംവിധായകൻ തന്നെ കാരവാനിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ വെച്ച് ശാരീരികമായി ഉപദ്രവിക്കാൻ […]Read More
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആവേശം വിതറി മലയാളം സിനിമാ ഡയലോഗുകൾ. നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം പൂന്തുറയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയത്. മോഹൻലാലിന്റെ വിഖ്യാതമായ “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് അതേപടി പച്ച മലയാളത്തിൽ അവതരിപ്പിച്ച രേവന്ത് റെഡ്ഡി, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് “നീ പോ മോനേ വിജയാ.. യുവർ ടൈം […]Read More
