തിരുവനന്തപുരം : ശബരിമലയിൽ ഇനിമുതൽ എല്ലാ മാസ പൂജകൾക്കുമുള്ള സമയ ക്രമം.നട തുറക്കുന്നത് രാവിലെ 5 മണിക്ക്, ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും. വൈകിട്ട് 4 ന് നട തുറക്കും രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ. രാത്രി 9 .30 ന് സിവിൽ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും.Read More
കോഴിക്കോട്: കോവൂരിൽ ഓവുചാലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ വീട്ടിൽ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. കനത്തമഴയില് കോവൂർ എംഎൽഎ റോഡിലെ ഓവുചാലിൽ ശശിയെ കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പെട്ടാണ് ശശി ചാലിലേക്ക് വീണത്. മാതൃഭൂമി ബസ് സ്റ്റോപ്പിനടുത്തുള്ള ഡ്രൈനേജിലേക്കാണ് കാൽവഴുതി വീണത്. രാത്രി ഒരു മണി വരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ഇഖ്റ ക്ലിനിക്കിന് […]Read More
വാഷിങ്ങ്ടൺ:ക്യൂബയും ഇറാനുമടക്കം 41 രാജ്യങ്ങളിലെ പൗരൻമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ അമേരിക്കയിലെ ട്രംപ് സർക്കാർ. മൂന്ന് പട്ടികയായി തിരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നതു്.അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ, ലിബിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യമൻ, എന്നീ പത്ത് രാജ്യങ്ങളാണ് ആദ്യ പട്ടികയിലുള്ളത്. ഇവർക്ക് വിസ നൽകുന്നത് പൂർണ്ണമായും നിർത്തും. 26 രാജ്യങ്ങളെ യെല്ലാ പട്ടികയിൽപെടുത്തി. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വിദേശ വിദ്യാർഥികളെയടക്കം വിപരീതമായി ബാധിക്കുന്ന തീരുമാനമാണിത്.Read More
തിരുവനന്തപുരം:അർബുദ ബാധിതരിൽ റേഡിയേഷൻ ചികിത്സയിലെ അതിനൂതന എസ് എസ്ജിആർടി (സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി) ചികിത്സാരീതി സർക്കാർ മേഖലയിൽ ആദ്യമായി അവതരിപ്പിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ.ആരോഗ്യമുള്ള സാധാരണ കോശങ്ങൾ നശിക്കാതെ അർബുദ ബാധിത കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാനും പാർശ്വ ഫലങ്ങൾ കുറയ്ക്കാനും എസ്ജി ആർടി സഹായിക്കും. റേഡിയേഷനിൽ കൃത്യത ഉറപ്പാക്കാൻ ഇത് സഹായിക്കും. ത്രീഡി ഇമേജിങ്ങ് സാങ്കേതികവാദ്യ ഉപയോഗിക്കുന്നതിനാൽ ശാരീരികപ്രശ്നങ്ങൾ തത്സമയം കണ്ടെത്തി പരിഹരിക്കാനാകും. സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയിൽ എസ്ജി ആർടി ചികിത്സ നൽകാറുണ്ട്. […]Read More
തിരുവനന്തപുരം : തലസ്ഥാനത്ത് അരങ്ങേറുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) ദേശീയ സമ്മേളനത്തിനോടനുബന്ധിച്ചുള്ള എൻ്റർടെയ് മെൻ്റ് ലോഗോ പ്രകാശനം മലയാള ചലച്ചിത്ര വേദിയിലെ ചിരി തമ്പുരാൻ ജഗതി ശ്രീകുമാർ നിർവ്വഹിച്ചു. പേയാട് വസതിയിൽ നടന്ന ചടങ്ങിൽ ഐ.എഫ്.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ.അബുബക്കർ ,വനിത വിംഗ് കൺവീനർ ശ്രീലക്ഷമി ശരൺ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21, 22, 23 തീയതികളിൽ […]Read More
തിരുവനന്തപുരം: കരസേനയിലെ അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ് മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പൊതുപ്രവേശന പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒന്നാം ഘട്ടം ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും രണ്ടാംഘട്ടം റിക്രൂട്ട്മെന്റ് റാലിയുമാണ്. ഓൺലൈൻ പരീക്ഷ ജൂണിലാണ്. joinindianarmy.nic.in ലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.Read More
ചെന്നൈ: ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാര വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെ മദ്രാസ് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.പ്രവൃത്തി ദിവസങ്ങളിൽ ദിവസം 6000 വാഹനവും വാരാന്ത്യത്തിൽ 8000 വാഹനവുമാണ് നീലഗിരിയിൽ അനുവദിക്കുന്നത്. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000 വും 6000വുമാണ്. പൊതുഗതാഗത സംവിധാനമുപയോഗിച്ച് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികളടെ വാഹനങ്ങൾക്കും അവശ്യ സർവീസുകൾക്കും ബാധകമല്ല. കൂടുതൽ വാഹനങ്ങളെത്തുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു.Read More
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഡിവൈഎസ്പി,എസിപി ഓഫീസുകളിലും ശനിമുതൽ കുടുംബശ്രീ സ്നേഹിത എക്സ്റ്റഷൻ സെന്ററുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30 ന് പാലക്കാട് സൗത്ത് ഡിവൈഎസ്പി ഓഫീസിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആകെ 84 ഓഫീസിൽ സ്നേഹിതയുടെ സേവനം ലഭിക്കും. വിവിധ അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിങ് നൽകുകയാണ് ലക്ഷ്യം.ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം കൗൺസിലിങ് ലഭ്യമാക്കും.Read More
വത്തിക്കാൻ സിറ്റി:ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് പന്ത്രണ്ട് വർഷം. ശ്വാസകോശ അണുബാധയെത്തുടർന്ന് 28 ദിവസമായി റോമിലെ ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രാർഥന നടത്തി. സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികത്തിൽ റോമിൽ പൊതു അവധി നൽകി. ബെനഡിക് 16-ാമൻ സ്ഥാനമൊഴിഞ്ഞതോടെ 2013ലാണ് അർജന്റീനക്കാരനായ ജെസ്യൂട്ട് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു്. സ്ഥാനാരോഹണ സമയത്ത് ഫ്രാൻസിസ് എന്ന പേരു് സ്വീകരിക്കുകയായിരുന്നു.Read More