വെള്ളിയാഴ്ച മ്യാൻമറിൽ 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായി, തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു.നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്നുവീണു, അയൽരാജ്യമായ മംഗളൂരുവിൽ ഉണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 12 മരണം റിപ്പോർട്ട് ചെയ്തു. 80 പേരെ കാണാതാവുകയും ചെയ്തു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മ്യാൻമറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണതായും സാഗൈങ്ങിനടുത്തുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു അത്. വൻ ഭൂകമ്പത്തിന്റെ ഫലമായി […]Read More
കൊച്ചി: എടിഎം ഉപയോഗത്തിനുള്ള ഇന്റർചേഞ്ച് ഫീസ് രണ്ടു രൂപ വർധിപ്പിക്കാൻ നാഷണൽ പേമെന്റ് കോർപറേഷനും,റിസർവ് ബാങ്കും അനുമതി നൽകി. സൗജന്യ പരിധിക്കപ്പുറമുള്ള എടിഎം ഇടപാടുകൾക്കാണ് നിരക്ക് ബാധകം. നിലവിൽ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ അഞ്ചു സൗജന്യ ഇടപാട് നടത്താം. മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. തെറ്റായ പിൻനമ്പർ മൂലം പരാജയപ്പെടുന്ന ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്.Read More
രാമേശ്വരം: രാമേശ്വരത്ത് പുതിയ പാമ്പൻപാലം ഏപ്രിൽ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പകൽ 12.45 നാണ് താംബരം – രാമേശ്വരം എക്സ്പ്രസ് ടെയിൻ നാടിന് സമർപ്പിക്കുന്നത്. 531 കോടി രൂപ ചെലവിലാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് 2.10 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിച്ചത്. പാലം മുകളിലേക്ക് 17 മീറ്റർ ഉയർത്താനാകും. 2022 മുതൽ പഴയ പാലത്തിലൂടെയുള്ള യാത്ര നിർത്തി വച്ചിരുന്നു. പുതിയ പാലം […]Read More
തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി.ഇതുവരെ അഞ്ചു വയസുള്ള കുട്ടികൾക്ക് സ്കൂളിൽ ചേരാമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് കുട്ടികൾ സജ്ജമാകുന്നത് ആറു വയസിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ. അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ ഔപചാരിക വിദ്യാഭ്യാസപ്രവേശന പ്രായം ആറു വയസ്റ്റോ അതിന് മുകളിലോ ആക്കുന്നത്. കേരളത്തിലും വലിയൊരു വിഭാഗം കുട്ടികളെ ആറു വയസിൽ സ്കൂളിൽ ചേർക്കുന്നവരാണ്.Read More
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പേർക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദ് (ജെഇഎം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം (മാര്‍ച്ച് […]Read More
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കപ്ളിപ്പാറ വാലിപ്പറമ്പ് കണ്ടം പിഷാരം അമ്പലക്കുളത്തിന് സമീപത്തെ വീട്ടിലെ മണികണ്ഠന് (56)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മണികണ്ഠനും അയല്‍വാസികളും ചേര്‍ന്ന് ബുധനാഴ്ച മദ്യപിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Read More
വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 7 പൈസ് വച്ചാണ് സര്‍ചാര്‍ജ് പിരിക്കുക. വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധികബാധ്യത ഉണ്ടായതിനാലാണ് ഏപ്രിലിലും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. അധികബാധ്യത നികത്താനാണ് സര്‍ചാര്‍ജ് പിരിക്കുന്നത് തുടരുന്നത്. മാർച്ചിൽ ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജായി പിരിച്ചത്. നേരത്തെ യുള്ള 10 പൈസ സർചാർജ് കെഎസ്ഇബി […]Read More
തിരുവനന്തപുരം : ഗവൺമെന്റ് ഗസ്റ്റ് ഹൌസ് ജംഗ്ഷൻ മുതൽ തെെക്കാട് ആശുപത്രി വരെയുള്ള റോഡിൽ ടാറിംഗുമായി ബന്ധപ്പെട്ട് 28.03.2025 തീയതി രാവിലെ 6 മണി മുതൽ 29.3.2025 രാവിലെ 6 മണി വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ThiruvananthapuramCityPolice #TrafficAdvisoryRead More
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽവ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ, നിരവധി പേർക്ക് ആശ്വാസം ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്. നിലവിൽ […]Read More
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കസ്റ്റംസ് കമ്മീഷണർ പ്രിവന്റീവ്) കെ പത്മാവതി, അദാനി പോർട്സ് സിഇഒ പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണ സേന, ഇമിഗ്രേഷൻഷിപ്പിങ് ലൈൻ പ്രതിനിധികളും പങ്കെടുത്തു. സമുദ്രമേഖലാ വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ നാഴികക്കല്ലാണ്.Read More
