ന്യൂഡൽഹി:59-ാമത് ജ്ഞാനപീഠം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ്കുമാർ ശുക്ലയ്ക്ക്.പരമോന്നത സാഹിത്യ പുരസ്കാരം നേടുന്ന ആദ്യ ഛത്തീസ്ഗഡ്കാരനും 12-ാമത് ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.11 ലക്ഷം രൂപയും സരസ്വതി വെങ്കലശില്പവുമാണ് പുരസ്കാരം. ഹിന്ദി സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള വിനോദ് ശുക്ല സവിശേഷ രചനാ രീതിയുടെ ഉടമയാണെന്ന് സാഹിത്യകാരി പ്രതിഭാ റായ് നേതൃത്വം നൽകിയ പുരസ്കാര നിർണയ സമിതി വിലയിരുത്തി. കവി പ്രഭാവർമ്മയും സമിതിയിൽ അംഗമായിരുന്നു 1979 ൽ പുറത്തിറങ്ങിയ […]Read More
കൊച്ചി:പാതിവിലയ്ക്ക് സ്കൂട്ടർ നൽകുന്ന മണിചെയിൻ തട്ടിപ്പു പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളായ കെ എൻ ആനന്ദകുമാറിനെ കൂടുതൽ കേസുകളിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. നിലവിൽ മുപ്പതോളം കേസുകൾ ആനന്ദകുമാറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിനു വേണ്ടി ആനന്ദകുമാർ നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്തതായി കണ്ടെത്തിയിരുന്നു. അതുവഴി സ്കൂട്ടർ,ഗൃഹോപകരണ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവാക്കാൻ […]Read More
ന്യൂഡൽഹി:വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ വിരുദ്ധ ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളുടെ 357 വെബ്സൈറ്റുകൾ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ബ്ലോക്ക് ചെയ്തു. 2400 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പല ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,സമൂഹ മാധ്യമതാരങ്ങളുമൊക്കെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളെ ശ്രദ്ധയോടെ സമീപിക്കണമെന്ന് ഡിജിജിഐ നടപടികൾ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിൽ ധനമന്ത്രാലയം അറിയിച്ചു.Read More
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം […]Read More
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറെ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലേക്കായ് കഴിഞ്ഞ ദിവസം ബി ജെ പി തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തിയിരുന്നു.എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നയാൾ പ്രസിഡന്റ് ആയി വരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു.സമുദായിക നേതാക്കളുമായുള്ള രാജീവിന്റെ അടുപ്പം നേതൃത്വം പരിഗണിച്ചു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്ത […]Read More
അവസാന തീയതി മാര്‍ച്ച് 30 സംസ്ഥാന ശുചിത്വമിഷൻ വൃത്തി 2025 എന്ന പേരിൽ നടത്തുന്ന ക്ലീൻ കേരള കോൺക്ലേവിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്കരണ രംഗത്ത് ഹരിത കർമ്മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക),ജല സ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്നങ്ങൾ, പൊതു […]Read More
തിരുവനന്തപുരം : മിനിമം വേതന തെളിവെടുപ്പ് യോഗം 26ന് മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കുള്ള മിനിമം വേതന തെളിവെടുപ്പ് യോഗം മാർച്ച് 26ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 11 മണിക്ക് ചേരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. ലേബർ പബ്ലിസിറ്റി ഓഫീസർ9745507225Read More
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ശുചിത്വമിഷനും മറ്റ് ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ – ക്ലീൻ കേരള കോൺക്ലേവിന് വോളന്റീയർമാരെ ആവശ്യമുണ്ട്. ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി. യൂണിഫോം, ഭക്ഷണം, യാത്രാബത്ത എന്നിവനൽകും. താത്പര്യമുള്ളവർ https://forms.gle/EyWE4BQ5S8vdGYHs6 ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് : &Read More
തിരുവനന്തപുരം : കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും താത്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങള്‍ ശേഖരിച്ച് നിശ്ചിത […]Read More
തിരുവനന്തപുരം: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതവിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണച്ച് ഭൂമിയെ ആ ആഗോള താപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് കെഎസ്ഇബി അറിയിച്ചു. എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമമണിക്കൂർ ആചരിക്കുന്നതു്.Read More
