കൊച്ചി: കേരളത്തിൽ റോഡ് വികസനത്തിന് അമ്പതിനായിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി . 986 കിലോമീറ്റർ ദൈർഘ്യമുള്ള 31 റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ആശംസയറിച്ച് അയച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന 120 കിലോമീറ്റർ പാതയ്ക്കാണ് 10,814 കോടി.62.7 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന ഇടനാഴിയാകുന്ന തിരുവനന്തപുരം […]Read More
കാഠ്മണ്ഡു: ഒഡിഷ യൂണിവേഴ്സിറ്റിയിൽ നേപ്പാളിൽ നിന്നുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് 159 വിദ്യാർഥികൾ നേപ്പാളിലേക്ക് തിരിച്ചു പോയി. കലിംഗ ഇൻസസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥിനിയായ പ്രകൃതി ലംസൽ 16 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. നേപ്പാളിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളും ഹോസ്റ്റൽ വിട്ടു പോകണമെന്ന് അധികൃതർ ഉത്തരവിട്ടിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു.Read More
മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന് മുൻകൂർ ജാമ്യമില്ല. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഇതോടെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ […]Read More
ഇന്ത്യൻ ക്രിക്കറ്റിലെ പ്രീമിയർ ആഭ്യന്തര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച 68 വർഷങ്ങൾക്ക് ശേഷം, ഗുജറാത്തിനെതിരായ ആദ്യ ഇന്നിംഗ്സിൽ രണ്ട് റൺസിൻ്റെ ലീഡ് നേടി കേരളം വെള്ളിയാഴ്ച തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചു. 429/7 എന്ന നിലയിൽ അവസാനിക്കുമ്പോൾ, 2016-17 ൽ രഞ്ജി കിരീടം നേടിയ ഹോം ടീമിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ 29 റൺസ് മാത്രം മതിയായിരുന്നു. എന്നിരുന്നാലും, സ്പിന്നർ ആദിത്യ സർവാതെ സമ്മർദ്ദത്തിലായി, മൂന്ന് വിക്കറ്റുകളും വീഴ്ത്തി ഗുജറാത്തിനെ 174.4 ഓവറിൽ 455 റൺസിന് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള കീം 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ. ഫാർമസി പ്രവേശനത്തിന് ഇത്തവണ മുതൽ പ്രത്യേക പരീക്ഷയാണ്.www.cee.kerala.gov.in ലെ “കീം 2025” ഓൺലൈൻ ആപ്പിക്കേഷൻ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ 0471 2332120, 2338487, 2525300. ReplyForwardAdd reactionRead More
കൊച്ചി: ദക്ഷിണേഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ വനിതാ ടീമിനെ കെഎസ്ഇബിയിലെ ആർ ശ്രീകല നയിക്കും. അനീഷാ ക്ലീറ്റസ്, സൂസൻ ഫളോറന്റീന എന്നിവരാണ് മറ്റ് മലയാളികൾ.ഖത്തറിൽ നടക്കുന്ന ഫിബ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഏക മലയാളി താരം പ്രണവ് പ്രിൻസുണ്ട്.Read More
തിരുവനന്തപുരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവുമായി തദ്ദേശ വകുപ്.തദ്ദേശ അദാലത്തിൽ പ്രഖ്യാപിച്ച ചട്ടഭേദഗതികളാണ് നിയമ വിധേയമാകുന്നത്. ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകൾക്ക് സമീപം നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് തെരുവുമായി ഒരു മീറ്റർ അകലം മതിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 1076 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീടുകൾക്ക് വഴിയിൽ നിന്ന് ഒരു മീറ്റർ ദൂരം പാലിച്ചാൽ മതി. കെട്ടിടം സംബന്ധിച്ച നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ […]Read More
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വ്യാഴാഴ്ച സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അവർ സുഖമായിരിക്കുന്നുവെന്നും വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. 2024 ഡിസംബറിൽ ഗാന്ധിക്ക് 78 വയസ്സ് തികഞ്ഞിരുന്നു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാകാമെന്നാണ് റിപ്പോർട്ട്. പ്രവേശന സമയം കൃത്യമായി അറിയില്ലെങ്കിലും, വ്യാഴാഴ്ച രാവിലെയാണ് അവരെ പ്രവേശിപ്പിച്ചതെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു. അവർ ഡോക്ടർമാരുടെ ഒരു സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.Read More
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ ശുഭ്മാൻ ഗിൽ.പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്നാണ് ഇന്ത്യൻ ഓപ്പണർ ഒന്നാമനായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു വലംകൈയൻ ബാറ്ററുടേത്. ഇത് രണ്ടാം തവണയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബൗളർമാരിൽ അഫ്ഗാനിസ്ഥാന്റെ റഷീദ്ഖാനെ പിന്തള്ളി ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ ഒന്നാമതായി.Read More
ടാസ്മാനിയ: ഓസ്ട്രേലിയയിലെ ടാസ്മാനിയൻ കടൽ തീരത്ത് കൂട്ടത്തോടെ കുടുങ്ങിയ 90 തിമിംഗലങ്ങളെ ദയാവധത്തിന് വിധേയമാക്കി. തിമിംഗലങ്ങളെ രക്ഷപെടുത്താൻ കഴിയാത്തതിലാണ് തീരുമാനം. ടാസ്മാനിയൻ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആർതർ നദിക്ക് സമീപമുള്ള കടൽതീരത്ത് 90 തിമിംഗലം കുടുങ്ങിയത്. ടാസ്മാനിയൻ മേഖലയിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ എത്തുന്നത് സാധാരണമാണ്.Read More
