പശ്ചിമേഷ്യൻ പ്രതിസന്ധി: യുഎഇ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി; ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇക്ക് നേരെ നടന്ന ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ യുഎഇക്കൊപ്പം നിലകൊള്ളുന്നതായും അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് […]Read More
