തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്.ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു )ഭാരവാഹികളുമായി ഫെബ്രുവരി ആറിന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു ഉപാധികൾ ഒഴിവാക്കൽ.ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ആരോഗ്യ മന്ത്രി കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ജീവിത ശൈലി രോഗനിർണയ സർവേ ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിർത്തലാക്കാൻ നിർദ്ദേശം നൽകി. ആശമാർക്ക് മൂന്നു മാസത്തെ ഓണറേറിയവും അനുവദിച്ചു. […]Read More
കൊച്ചി: ബസിന്റെ റൂട്ട് പെർമിറ്റിന് പണവും മദ്യവും കൈക്കൂലി വാങ്ങിയ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും രണ്ട് ഏജന്റുമാരും വിജിലൻസ് പിടിയിൽ.എറണാകുളം ആർടിഒ ടി എം ജെർസൻ,ഏജന്റുമാരായ സജി, രാമു പടിയാർ എന്നിവരെയാണ് എറണാകുളം വിജിലൻസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് – കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താൽക്കാലിക പെർമിറ്റ് പുതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.കൈക്കൂലിയായി 5000 രൂപയും മദ്യക്കുപ്പിയും നൽകാനെത്തിയ സജിയെയും രാമു പടിയാറിനെയും ബുധനാഴ്ച […]Read More
ആലപ്പുഴയിലെ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനയും നടത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. കായംകുളം നഗരസഭയിലാണ് സംഭവം. വാർഡ് കൗൺസിലർ നവാസ് മുണ്ടകം ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിയമ നടപടി. കായംകുളം നഗരസഭ ഐക്യജംഗ്ഷൻ അയ്യങ്കോയിക്കൽ നഗറിൽ പുതുതായി ആരംഭിച്ച നഗര ജനകീയാരോഗ്യത്തിന്റെ ഉത്ഘാടനത്തിന് തൊട്ടുമുൻപ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ മതപാരമായചടങ്ങുകളും പ്രാർത്ഥയുമാണ് വിവാദത്തിൽ ആയത്. ഞായറാഴ്ച്ച വൈകിട്ട് നാലിന് […]Read More
ഡൽഹിയിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർഎസ്എസ് നേതാവും ബിജെപിയിലെ മറ്റൊരു പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രി കൂടിയാൻ് രേഖ. വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തി രേഖ ഗുപ്ത വിജയിച്ചു. 29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ സീറ്റ് നേടിയത്.Read More
തിരുവനന്തപുരം: ജീവനക്കാരെ പറ്റിച്ച് മദ്യക്കുപ്പികൾ മോഷ്ടിക്കുന്നവർക്ക് ബിവ്റേജസ് കോർപ്പറേഷന്റെ പൂട്ട്. ഔട്ട്ലറ്റുകളിൽ നിന്ന് തുടർച്ചയായി മദ്യക്കുപ്പികൾ മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. മദ്യവുമായി പുറത്ത് കടന്നാൽ സെൻസറിൽ നിന്ന് ശബ്ദമുണ്ടാകും. മാളുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലുമൊക്കെയുള്ള എഎംഇഎഎസ് ടാഗ് സംവിധാനമാണ് ബെവ്കോയും നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസിലെ ഷോപ്പിലാണ് ആദ്യമായി സ്ഥാപിച്ചത്. ഓണം, ക്രിസ്തുമസ്, ന്യൂഇയർ പോലുള്ള സീസൺകളിൽ ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.അത്തരം സാഹചര്യങ്ങളിൽ ടാഗ് സംവിധാനം […]Read More
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് അഞ്ചിടത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്, വീടിനു സമീപത്തെ ഓഫീസ്, തോന്നയ്ക്കൽ സായിഗ്രാമം,കൈതമുക്കിലെ എൻജിഒ കോൺഫെഡറേഷന്റെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് കൊച്ചി ഇഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.Read More
ഫ്ലോറിഡ: നാസയുടെ പത്ത് പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ മാർച്ച് രണ്ടിന് ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യൻ സമയം പകൽ 2.30 ന് ചന്ദ്രനിലെ ലാവാപ്രദേശമായ മാരിക്രിസി സമതലത്തിലാണ് സോഫ്റ്റ് ലാൻഡിങ്. കഴിഞ്ഞ മാസം 16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഇതിനോടകം ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. 14 ദിവസം . ലാൻഡർ ഭൂമിയിലേക്ക് വിവരങ്ങൾ അയയ്ക്കും. നാസയുടെ മനുഷ്യ ദൗത്യമായ ആർട്ടിമസിനു മുന്നോടിയായുള്ള പഠനദൗത്യമാണിത്.Read More
റിയാദ്: ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സൗദി അറേബ്യയിൽ യോഗം ചേർന്നു. റഷ്യയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് നയം തിരുത്തി കുറിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില് റിയാദിലെ ദിരിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുകയെന്നതാണ് റിയാദിലെ യോഗത്തിന്റെ ലക്ഷ്യം. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നല്കുമെന്ന് ട്രംപ് അധികാരത്തില് എത്തിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതുമായി […]Read More
പാറശാല: ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു. തേങ്ങാപട്ടണം സ്വദേശി ഡോക്ടർ അജേഷ് തങ്കരാജ് (27) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് ഉള്ള ബസിൽ യാത്ര ചെയ്യവെ അമരവിള എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, അമരവിള ആനക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അജേഷിന് അല്പ സമയത്തിനുള്ളിൽ മരണം സംഭവിച്ചു. മഹാരാഷ്ട്രയിലെ മെഡിക്കൽ കോളജിൽ പി ജി ഡോക്ടറായ അജേഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം […]Read More
