തിരുവനന്തപുരം : ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും നടത്തി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജ്ജാദ്ധിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എ പി ജിനൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷാ, വനിതാ വിംഗ് കൺവീനർ, ലക്ഷ്മി ശരൺ, ജില്ലാ ഭാരവാഹികളായ സുമേഷ് കൃഷ്ണൻ , ഷാജി, അജയകുമാർ, കിഷോർ,കൊറ്റാമം ചന്ദ്രകുമാർ,വിനോദ്, അഫസൽ, സരിത, […]Read More
: തിരുവല്ലം: തിരുവല്ലം നന്മ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ തിരുവല്ലം ജനത സമാജം ഗ്രന്ഥശാല ഹാളിൽ നടന്നു. തിരുവനന്തപുരം ആൾസൈന്റ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സി.ഉദയകല ഓണക്കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.നേരത്തെ കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു . വിശിഷ്ട വ്യക്തികളെ അദരിക്കുന്ന ചടങ്ങിൽ നവാഗത സംവിധായകനുള്ള സത്യജിത് റെ അവാർഡ് സ്വാമി എന്ന സിനിമയിലൂടെ നേടിയ സുനിൽദത്ത് സുകുമാരനെയും കുരുക്ക് സിനിമയുടെ സംവിധായകനായ അഭിജിത് നൂറാണിയെയും ചടങ്ങിൽ ആദരിച്ചു. ആതുരസേവന […]Read More
തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂർ കുമിളി നഗർ റെസിഡന്റ്സ് അസോസിയേഷന്റെഈ വർഷത്തെ ഓണാഘോഷത്തിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളുടെ ഭാഗമായിഓണകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു . .സെക്രട്ടറി സുമേഷ് , വൈസ് പ്രസിഡന്റ് മാരായ രാമചന്ദ്രൻ, പൂങ്ങര സുരേഷ്കുമാർ , ട്രഷറർ രതീഷ് ബി ആർ , ജോയിന്റ് സെക്രട്ടറി ഫസീല , ഡോ : പാച്ചല്ലൂർ അശോകൻ ,ഫിലിം ഡയറക്ടർ സുനിൽ ദത്ത് സുകുമാരൻ , അഡ്വ. ശ്യാം ശിവദാസ് , മാമൂട് സുരേഷ്, […]Read More
നാടൻ തോക്കും വാറ്റ് ചാരായവുമായി പാലോട് സ്വദേശിപ്പിടിയിൽ നെടുമങ്ങാട് എക്സൈസ് സ്ക്വാഡിൻ്റെ പിടിയിൽ. പാലോട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ആണ് പിടിയിലായത്. ഇന്ന് വൈകുന്നേരമാണ് സംഭവം . നെടുമങ്ങാട് എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരIത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഇപ്പോൾ താമസിക്കുന്ന പാലോട് കരിമങ്കോട് ഊരാളി കോണത്ത് വീട്ടിൽ നിന്നാണ് നാടൻ തോക്കും ചാരായവും പിടികൂടിയത് . ഇതിനൊപ്പം കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഓണം പ്രമാണിച്ച് നെടുമങ്ങാട് എക്സൈസ് നടത്തിയ സ്പെഷ്യൽ പരിശോധനയ്ക്കിടയിൽ ആണ് ഇയാൾ […]Read More
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിലെ അസസ്സർമാരുടെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) വിഭാഗത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധന, നിലവാരം വിലയിരുത്തൽ എന്നിവ നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 30ന് മുമ്പ് ayushassessor2025@yahoo.com ൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in , ഫോൺ: 0471 2966523, 9188934432.Read More
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല് കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് […]Read More
‘കിളിയൂർ അജിന്റെ നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻവൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്ക്കും വിദ്യാര്ഥികള്ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. […]Read More
തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്ലാറ്റിലായിരുന്നു താമസം. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ൽ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി […]Read More
തിരുവനന്തപുരം-തെങ്കാശി പാതയിൽ കാട്ടുപോത്ത് കുറുകെ ചാടി വഹാനാപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്
കൊല്ലം: തിരുവനന്തപുരം- തെങ്കാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കൊല്ലം അരിപ്പയിൽ ജീപ്പിന് കുറുകെ കാട്ടുപോത്ത് ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. കല്ലുവെട്ടാംകുഴി സ്വദേശികളായ ഷെരീഫ്, ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഷാഹിൻ (12), മുഹമ്മദ് ഷെഹീൻ (15), ഭാര്യമാതാവ് നജ്മ എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻതന്നെ ഇവരെ കുളത്തൂപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കേറ്റവരിൽ ഹസീനയുടെ കൈക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതിനാൽ തുടർ […]Read More
തിരുവനന്തപുരം മെഡിക്കല് കോളജ് യൂറോളജി വിഭാഗത്തില് നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്. മോസിലേറ്റര് ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്ട്ട് നല്കിയിരുന്നുവെന്നും ഡോ. ഹാരിസ് ഹസന്. ആറ് പേര്ക്കും ഈ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന് അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള് രോഗികള്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചത് – അദ്ദേഹം വിശദമാക്കി. വിഷയത്തില് എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]Read More