തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാസൗകര്യം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് […]Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് കോൾഡ്രിഫ് കഫ് സിറപ്പ് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീസെൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി […]Read More
പൊലീസ് സ്റ്റേഷനിൽ വച്ചും പൊലീസുകാർക്ക് മുന്നിൽ വച്ചും പ്രദീപ് കുമാർ ആശയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കൊച്ചി: പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ. കോട്ടുവള്ളി സൗത്ത് റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയെയാണ് (46) ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കടവിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഭീഷണിയെ തുടർന്ന് നാലുദിവസം മുൻപും ആശ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. 2022ൽ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് […]Read More
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ […]Read More
ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ് ആർ ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് […]Read More
കോഴിക്കോട് : 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളാണ് പന്തീരങ്കാവ്എക്സൈസ് സംഘത്തിന്റെ പിടിലായത്. ഫറോക്കിലെ ലോഡ്ജിൽ നിന്നാണ് ഇരുവരും പടിയിലായത്. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മറ്റുള്ളവർക്ക് കൈമാറാനായിരുന്നു ഇവരുടെ പദ്ധതി. കോഴിക്കോട് മേഖലയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഇതിനിടെ കഞ്ചാവ് വിതരണത്തിലേക്ക് തിരിഞ്ഞത്. ഇവരുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.Read More
തിരുവനന്തപുരം : ജലവിതരണം മുടങ്ങും തിരുവനന്തപുരം വാട്ടർ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാന്സ്മിഷന് മെയിനിലെ പി.ടി.പി വെന്‍ഡിങ് പോയിന്റിനു സമീപമുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടർപാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്ന […]Read More
തിരുവനന്തപുരം:കെ ഡിസ്ക് വഴി ഇതുവരെ 24.60 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയെന്ന് മന്ത്രി എം ബി രാജേഷ്. ഇതുവരെ 32.64 ലക്ഷം അപേക്ഷകൾ ലഭിച്ചു.അപേക്ഷകളിൽ 4.72 ലക്ഷവും ഒരു മണിക്കൂറിനകം തീർപ്പാക്കി. 9.12 ലക്ഷം അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കി. സിവിൾ രജിസ്ട്രേഷൻ ലഭിച്ച 8.11 ലക്ഷവും ലൈസൻസിനുള്ള 2.86 ലക്ഷം അപേക്ഷകളും തീർപ്പാക്കി. ആറ് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും ജനുവരി മുതൽ തെരഞ്ഞെടുത്ത ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കി.ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ […]Read More
ഫ്ളോറിഡ:ഒമ്പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. നിലയത്തിലുള്ള ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് മടക്കം.പകൽ 11 ന് നിലയത്തിൽ നിന്ന് പേടകം അൺഡോക്ക് ചെയ്യും. തുടർന്ന് 17 മണിക്കൂർ നീളുന്ന യാത്ര. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് പേടകത്തെ ഭൂമിയിലേക്ക് വഴി തിരിച്ചു വിടുന്ന നിർണായക ജ്വലനം. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് പുലർച്ചെ നാലോടെ ഫ്ളോറിഡ തീരത്തിനടുത്ത് അറ്റ്ലാന്റിക്കിൽ സുരക്ഷിതമായി ഇറക്കുകയാണ് ലക്ഷ്യം.Read More
എ.അനന്തപത്മനാഭന് സേവ്യര്‍ പുല്‍പ്പാട്ട് കലാമണ്ഡലം സരസ്വതി. അവാര്‍ഡ് 2024 7.കോട്ടയം ആലീസ് – ലളിതഗാനം(ആലീസ് ഉണ്ണികൃഷ്ണന്) 1.ബാബുനരേന്ദ്രന്.ജി.കടയ്ക്കല്‍ – ശാസ്ത്രീയസംഗീതം 2.കെ.എസ്.സുജാത – ശാസ്ത്രീയസംഗീതം 3.ചെമ്പഴന്തി ചന്ദ്രബാബു – ഗാനരചന 4.കലാമണ്ഡലം ലീലാമണി.ടി.എന്‍ – നൃത്തം 5.ബേണി.പി.ജെ – ഗിറ്റാര്‍, മാന്ഡൊലിന് 6.കോട്ടയ്ക്കല്‍ നാരായണന് – കഥകളിസംഗീതം 7.പാറശ്ശാല വിജയന് – നാടകം(നടന്)(കെ.വിജയകുമാര്‍) 8.പി.എ.എം.ഹനീഫ് – നാടകകൃത്ത് 9.എം.ടി.അന്നൂര്‍ – നാടകം( സംവിധായകന്,നടന്) 10.കൊല്ലം തുളസി – നടന്, നാടകകൃത്ത്(തുളസീധരന്‍ നായര്‍.എസ്) 11.കെ.പി.ഏ.സി.രാജേന്ദ്രന് – നാടകം( നടന്) […]Read More
