വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി കുറഞ്ഞത് 2029 വരെ തുടരുമെങ്കിലും, അമേരിക്കയിലെ ഭാവി ഭരണമാറ്റങ്ങൾ മുന്നിൽ കണ്ട് കരുനീക്കങ്ങൾ ശക്തമാക്കി ഇസ്രായേൽ. ഭാവിയിൽ ഇസ്രായേലിനോട് ശത്രുതാപരമായ നിലപാടുള്ള ഒരു സർക്കാർ അമേരിക്കയിൽ അധികാരത്തിൽ വന്നേക്കാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഇസ്രായേലിനുള്ള സൈനിക സഹായങ്ങൾ തടയപ്പെടാനോ, ഉപരോധങ്ങളും ആയുധ ഉപരോധവും (arms embargoes) നേരിടേണ്ടി വരാനോ സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാൻ ഇന്ത്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവരുമായുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ഇസ്രായേൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും സർക്കാർ ജീവനക്കാരും കാത്തിരുന്ന സന്തോഷവാർത്ത എത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച് ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസം അവധി ആസ്വദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നാല് ദിവസത്തെ തുടർച്ചയായ അവധി ഇങ്ങനെ: പുതിയ ഉത്തരവ് പ്രകാരം സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. കേരളത്തിൽ ഇത്തവണ പൂജവയ്പ്പ് ഒക്ടോബർ 18 ഞായറാഴ്ച […]Read More
ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) ഏർപ്പെടുത്തുന്നത് താൽക്കാലികമായി നീട്ടിവെച്ചു. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. ഉത്സവ സീസണിലെ വ്യാപാരക്കച്ചവടങ്ങൾ കണക്കിലെടുത്താണ് എൻപിസിഐയുടെ യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുകൾ നടപ്പാക്കുന്ന തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. നിർദ്ദിഷ്ട നിരക്കുകൾ തിരഞ്ഞെടുത്ത […]Read More
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും നേരിട്ടു.Read More
തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാസൗകര്യം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് […]Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് കോൾഡ്രിഫ് കഫ് സിറപ്പ് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീസെൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി […]Read More
പൊലീസ് സ്റ്റേഷനിൽ വച്ചും പൊലീസുകാർക്ക് മുന്നിൽ വച്ചും പ്രദീപ് കുമാർ ആശയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കൊച്ചി: പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ. കോട്ടുവള്ളി സൗത്ത് റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയെയാണ് (46) ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കടവിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഭീഷണിയെ തുടർന്ന് നാലുദിവസം മുൻപും ആശ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. 2022ൽ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് […]Read More
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ […]Read More
ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ് ആർ ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് […]Read More
