പാലക്കാട് നഗരത്തിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്; കോൺഗ്രസ് കൊടിതോരണങ്ങൾ നശിപ്പിച്ചു

 പാലക്കാട് നഗരത്തിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്; കോൺഗ്രസ് കൊടിതോരണങ്ങൾ നശിപ്പിച്ചു

BY:K G ROSILY PALAKKAD

പാലക്കാട്: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ്–ഹോസ്റ്റൽ പരിസരത്തുണ്ടായ സംഘർഷത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പ്രതിഷേധ മാർച്ചിനിടെ നഗരത്തിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിതോരണങ്ങൾ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ സംഘർഷത്തിന് പിന്നാലെ ഹോസ്റ്റലിൽ കയറി പൊലീസ് നടത്തിയ നടപടിക്കെതിരെയായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. സംഭവത്തെത്തുടർന്ന് നഗരത്തിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

t

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News