തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇന്ന് തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി നേതൃത്വം അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജോബ് പാർട്ടി വിട്ടത്. കെപിസിസിയിലോ താഴെത്തട്ടിലോ യാതൊരുവിധ ചർച്ചകളും നടത്താതെ ഡൽഹിയിൽ നിന്ന് ഏകപക്ഷീയമായാണ് സുധാകരന് പിന്തുണ പ്രഖ്യാപിച്ചതെന്ന് ജോബ് […]Read More
Tags :bjp
എൻഡിഎയുടെ ചരിത്രവിജയം: തലസ്ഥാനത്ത് ബിജെപി ഭരണത്തിലേക്ക്, മേയർ തിരഞ്ഞെടുപ്പ് നിർണായകം തിരുവനന്തപുരം: “മാറാത്തത് മാറും” എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ, തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയ എൻഡിഎ, നാല് പതിറ്റാണ്ടിലേറെക്കാലം എൽഡിഎഫ് കോട്ടയായിരുന്ന തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൽഡിഎഫ് 29 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, അധികാരം പിടിക്കാൻ 51 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ ബിജെപിക്ക് ഒരു സീറ്റ് മാത്രം മതി. ആർ. ശ്രീലേഖയുടെ […]Read More
റിപ്പോർട് :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം : വർഷങ്ങളായി തുടരുന്ന അഴിമതികൾ തുടർന്നും നടത്താനാണ് ഇടതുപക്ഷം വോട്ട് തേടുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശതകോടികളുടെ കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ വൻ അഴിമതികളാണ് നടത്തിയിട്ടുള്ളത്. 300കോടിയുടെ കിച്ചൻ ബിൻ അഴിമതിമുതൽ കോടിക്കണക്കിന് രൂപയുടെ പൊതുമരാമത്ത് പണികളുടെ കാര്യത്തിലും കോടികളുടെ ദുരുപയോഗം നടന്നിട്ടുണ്ട്.അതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു. മൂന്ന് ലക്ഷത്തിന്മേൽ ചിലവാകുന്ന പദ്ധതികൾക്ക് ടെൻഡർ വിളിക്കണമെന്ന […]Read More
തിരുവനന്തപുരം കേരളാ കോൺഗ്രസ്( ബി ) മുതിർന്ന നേതാക്കൾ ബി. ജെ. പിയിൽ ചേർന്നു : കേരളാ കോൺഗ്രസ് (ബി) നേതാക്കളായ , ഹരി ഉണ്ണിപ്പള്ളി, . ജിജോ മൂഴയിൽ, .മനോജ് മഞ്ചേരി, . പ്രസാദ് വരിക്ക നെല്ലിക്കൽ, .വേണു വേങ്ങയ്ക്കൽ, അമൽ പി.എസ്. തുടങ്ങിയവർ തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാന മന്ദിരത്തിൽ . ജോർജ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് . രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച് ബി.ജെ പി യിൽ […]Read More
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. കാലിന് വയ്യായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. […]Read More
ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു; വോട്ടെടുപ്പിന് മുന്നോടിയായി. ദില്ലി തെരുവുകളിൽ ബിജെപിയുടെ ബൈക്ക് റാലിയും എഎപിയുടെ സൈക്കിൾ റാലിയും ഭരത് കൈപ്പാറേടൻ ന്യൂ ദില്ലി : ഞായറാഴ്ച ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ ശക്തി പ്രകടമാക്കി ഡൽഹിയിലെ റോഡുകളിൽ റാലികൾ സംഘടിപ്പിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനിച്ച ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. സിഖ് സമൂഹത്തിനു വേണ്ടി പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെബൈക്ക് റാലി. പാർട്ടി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിൽ സിഖ് […]Read More
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ […]Read More
തിരുവനന്തപുരം :ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ […]Read More
കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തലകുനിക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി.
കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേരളത്തിലെ ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണ് നാണിച്ച് തലകുനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്നതാണ് സ്ഥിതിയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് […]Read More
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലായിരുന്നു സുരേഷ് ഗോപിയുടെ മൊഴിയെടുക്കൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്.ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം […]Read More
