Tags :Controversy

News തിരുവനന്തപുരം

ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിവാദത്തിൽ; വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജി. ബൈജുവിനെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച സംസ്ഥാന വിജിലൻസ് സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തുകയും ജി. ബൈജുവിന്റെ സർവീസ് റെക്കോർഡുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. […]Read More

News തിരുവനന്തപുരം

വിദ്യാർത്ഥികളെ എസ്.ഐ.ആർ. ഡ്യൂട്ടിക്ക് ഉപയോഗിക്കാനുള്ള നീക്കം വിവാദത്തിൽ: എതിർപ്പുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പരീക്ഷകൾ ആസന്നമായിരിക്കെ, സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) ഡ്യൂട്ടിക്കായി സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കാനുള്ള നീക്കം വലിയ വിവാദമായി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ശക്തമായ നിലപാടെടുത്തു. എസ്.ഐ.ആർ. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എൻ.എസ്.എസ്., എൻ.സി.സി., സ്കൗട്ട്/ഗൈഡ്, സൗഹൃദ ക്ലബ്ബ്/വളണ്ടിയർമാർ എന്നിവരിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക നൽകാൻ തഹസിൽദാരും ഒരു ഡെപ്യൂട്ടി കളക്ടറും ഉത്തരവിറക്കിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് വഴിതെളിയിച്ചത്. ഈ ഉത്തരവിനെതിരെ രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തിയിരുന്നു. എസ്.ഐ.ആർ. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ […]Read More

Travancore Noble News