ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിജയം; മുപ്പതാമത് ഐഎഫ്എഫ്കെയ്ക്ക് ഉജ്ജ്വല സമാപനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളെയും സിനിമകൾക്ക് ഏർപ്പെടുത്തിയ വിലക്കിനെയും അതിജീവിച്ച് മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ആവേശകരമായ സമാപനം. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ മേളയാണിതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനം സിനിമകളുടെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ‘ബീഫ്’ എന്ന സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത് ലോകസിനിമയെക്കുറിച്ചുള്ള അജ്ഞത മൂലമാണെന്ന് അദ്ദേഹം […]Read More
