റിപ്പോർട്ട് :നന്ദൻ ഗുരുവായൂർ ഗുരുവായൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമായി. ഏകാദശിയുടെ പുണ്യം നുകരാനായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഏകാദശി ആഘോഷങ്ങൾക്കിടെയുള്ള പ്രധാന ചടങ്ങുകൾ പൂർത്തിയാക്കി. ഏകാദശിയോടനുബന്ധിച്ച് നടന്ന പ്രശസ്തമായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ സ്മാരക സംഗീതോത്സവത്തിനും ഇതോടെ തിരശ്ശീല വീണു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരും അപ്രശസ്തരുമായ ആയിരക്കണക്കിന് സംഗീതജ്ഞർ പങ്കെടുത്ത ഈ മഹോത്സവം ഗുരുവായൂർ ഏകാദശിയുടെ പ്രധാന ആകർഷണമായിരുന്നു. ചെമ്പൈ […]Read More
