Tags :iffk

Cinema News തിരുവനന്തപുരം

കേരളത്തെ ഉൾപ്പെടുത്തി സിനിമ ചെയ്യണമെന്ന് ചിലി സംവിധായകൻ പാബ്ലോ ലറൈൻ

തിരുവനന്തപുരം: പ്രശസ്ത ചിലിയൻ ചലച്ചിത്ര സംവിധായകൻ പാബ്ലോ ലറൈൻ, കേരളത്തെ പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യാൻ ആലോചിക്കുന്നതായി വെളിപ്പെടുത്തി. ലാറ്റിനമേരിക്കൻ രാഷ്ട്രീയ സിനിമകളും കേരളത്തിലെ ചലച്ചിത്രങ്ങളും തമ്മിൽ താൻ സമാനതകൾ കണ്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന അഭിമുഖ വിവരങ്ങൾ:Read More

Cinema News തിരുവനന്തപുരം

30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു

തിരുവനന്തപുരം: കേരളത്തിൻ്റെ അന്താരാഷ്ട്ര തിരയുത്സവമായ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFK) തലസ്ഥാന നഗരിയിലെ നിശാഗന്ധിയിൽ പ്രൗഢഗംഭീരമായ തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 30 വർഷം പൂർത്തിയാക്കിയ മേളയുടെ ഓർമ്മയ്ക്കായി ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. അതിജീവിതയ്ക്ക് പിന്തുണ; പലസ്തീന് ഐക്യദാർഢ്യം ഉദ്ഘാടന പ്രസംഗത്തിൽ, കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്ത് ചലച്ചിത്രമേള നൽകിയ മികച്ച സംഭാവനകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ സംസാരിച്ചു. കൂടാതെ, ചലച്ചിത്ര രംഗത്തുണ്ടായ ഒരു പ്രധാന […]Read More

Cinema News തിരുവനന്തപുരം

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും

റിപ്പോർട്ട് : സുനിൽദത്ത് സുകുമാരൻ തിരുവനന്തപുരം: കലയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാമത് പതിപ്പിന് ഇന്ന് (ഡിസംബർ 12, വെള്ളിയാഴ്ച) തലസ്ഥാന നഗരിയിൽ തുടക്കമാകും. ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ മലയാളിയെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ മേളയുടെ ഇക്കൊല്ലത്തെ എട്ട് ദിവസം നീളുന്ന ആഘോഷത്തിന് ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ തിരശീല ഉയരും. 206 സിനിമകൾ പ്രദർശിപ്പിക്കും: ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 […]Read More

Cinema News തിരുവനന്തപുരം

തലസ്ഥാനം ഇനി സിനിമാ ലഹരിയിലേക്ക്; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അരങ്ങൊരുങ്ങുന്നു

തിരുവനന്തപുരം: അനന്തപുരിയുടെ സിരകളില്‍ ഇനി സിനിമാ വസന്തം. ലോക സിനിമയുടെ വിസ്മയക്കാഴ്ചകളുമായി 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK 2025) ഡിസംബര്‍ 12-ന് തിരിതെളിയും. മേളയുടെ ആവേശത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25) രാവിലെ 10 മണിക്ക് ആരംഭിക്കും. കാത്തിരിപ്പിന് വിരാമം; രജിസ്‌ട്രേഷന്‍ നാളെ മുതല്‍ സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ഡെലിഗേറ്റ് രജിസ്‌ട്രേഷന് നാളെ തുടക്കമാകും. registration.iffk.in എന്ന വെബ്‌സൈറ്റിലൂടെ സിനിമാപ്രേമികള്‍ക്ക് സീറ്റുകള്‍ ഉറപ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യത്തിന് പുറമെ, മേളയുടെ പ്രധാന വേദിയായ […]Read More

Cinema News തിരുവനന്തപുരം

IFFK @2024 “മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി”

ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, […]Read More

Cinema News

28-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

IFFK 2023തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടന്‍ നാനാ പടേക്കറെ കാണികള്‍ കരഘോഷത്തോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി. പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക വകുപ്പ് […]Read More

Cinema News

ഐ എഫ് എഫ് കെ: സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കെനിയൻ സംവിധായിക

തിരുവനന്തപുരം: 28-ാമത് ഐ എഫ് എഫ് കെ അവാർഡ് കെനിയൻ സംവിധായിക കനൂരി കഹിയുവിന് സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കാൻ ചലച്ചിത്ര മേളയിലെ ആദ്യ കെനിയൻ ചിത്രമാണ് വനൂരിയെ പ്രശസ്തയാക്കിയത്.രണ്ട് കെനിയൻ പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പകർത്തിയിട്ടുളളത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് […]Read More

Travancore Noble News