തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യാന്തര ചലച്ചിത്ര മേള (IFFK) വേദിയിൽ പ്രദർശനം തുടങ്ങി. ടാഗോർ പരിസരത്ത് പ്രശസ്ത ബംഗാളി സംവിധായകൻ ഗൗതം ഘോഷ് ആണ് പ്രദർശനോദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ സിനിമയിൽ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളിൽ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ലോകസിനിമയ്ക്ക് ഘട്ടക്ക് നൽകിയ സംഭാവനകളെയും അദ്ദേഹം സിനിമയിൽ അനുവർത്തിച്ച അർത്ഥവത്തും ഫലപ്രദവുമായ കഥപറച്ചിൽ പാരമ്പര്യത്തെയും ഈ […]Read More
Tags :IFFK 2025
തിരുവനന്തപുരം: കേരളത്തിൻ്റെ അന്താരാഷ്ട്ര തിരയുത്സവമായ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFK) തലസ്ഥാന നഗരിയിലെ നിശാഗന്ധിയിൽ പ്രൗഢഗംഭീരമായ തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 30 വർഷം പൂർത്തിയാക്കിയ മേളയുടെ ഓർമ്മയ്ക്കായി ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. അതിജീവിതയ്ക്ക് പിന്തുണ; പലസ്തീന് ഐക്യദാർഢ്യം ഉദ്ഘാടന പ്രസംഗത്തിൽ, കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്ത് ചലച്ചിത്രമേള നൽകിയ മികച്ച സംഭാവനകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ സംസാരിച്ചു. കൂടാതെ, ചലച്ചിത്ര രംഗത്തുണ്ടായ ഒരു പ്രധാന […]Read More
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്‌എഫ്‌കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. […]Read More
