ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തി. 23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം പുടിൻ രാജ്യതലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി നേരിട്ടെത്തി സ്വീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘവും പുടിനൊപ്പമുണ്ട്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരിക്ക് ശേഷം പുടിൻ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. ഉച്ചകോടിയുടെ പ്രധാന ചർച്ചകൾ ഡിസംബർ 5-ന് നടക്കും. പ്രതിരോധം, സാമ്പത്തിക സഹകരണം, വ്യാപാരം, ആരോഗ്യം തുടങ്ങിയ […]Read More
