News
തിരുവനന്തപുരം
മലപ്പുറം
അതിവേഗ നിറം വാഗ്ദാനം; വൃക്ക തകർക്കുന്ന ‘വിഷ ക്രീമുകൾ’ വിപണിയിൽ സജീവം, ജാഗ്രതാ
മലപ്പുറം: അതിവേഗം നിറം വെക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ഫെയർനെസ് ക്രീമുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. ‘ഫൈസ’, ‘എഫ് ട്യൂൺ’ (F-Tune), ‘ഗോറി’ (Goree) തുടങ്ങിയ പേരുകളിൽ വിപണിയിലെത്തുന്ന ക്രീമുകൾക്കെതിരെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഒരേ ഉൽപ്പന്നം തന്നെ വിവിധ പേരുകളിലും പാക്കറ്റുകളിലുമായി വിപണിയിൽ എത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. കൗമാരക്കാരിക്ക് ഗുരുതര വൃക്കരോഗം പിടിപെട്ട സംഭവത്തെത്തുടർന്ന് ‘എഫ് ട്യൂൺ’ ക്രീമുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാനത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചർമ്മത്തിന്റെ നിറത്തിൽ […]Read More
