ധാക്ക: ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന മുൻ പ്രധാനമന്ത്രിയും ബി.എൻ.പി (BNP) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഇന്ന് രാവിലെ ആറ് മണിയോടെയാണ് വിടവാങ്ങിയത്. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഖാലിദ സിയയുടെ രാഷ്ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു: ഖാലിദ സിയയുടെ നിര്യാണത്തിൽ രാജ്യം അനുശോചനം രേഖപ്പെടുത്തി. അവരുടെ […]Read More
