News
Politics
കോട്ടയം
ജനറൽ ആശുപത്രി റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ ടാറിങ്: ബിജെപി പ്രതിഷേധ മാർച്ച് നടത്തി
BY ; JIJO MOOZHAYIL ,PALA പാലാ: പാലാ ജനറൽ ആശുപത്രി റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയും പുനരധിവാസം നടത്താതെയും ടാറിങ് പ്രവൃത്തികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. റോഡിലെ കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ച്, അർഹരായവരെ പുനരധിവസിപ്പിച്ച് റോഡിന്റെ യഥാർത്ഥ വീതി പുനഃസ്ഥാപിച്ച ശേഷം മാത്രമേ ടാറിങ് ജോലികൾ ആരംഭിക്കാവൂ എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ. മാണി എം.പിക്ക് മുൻപിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. […]Read More
