BY: JIJO PALA പാലാ: കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെയും വിപ്പിനെയും കാറ്റിൽപ്പറത്തി പാലാ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസിലെ നാല് കൗൺസിലർമാരും ഒരു കോൺഗ്രസ് വിമതയും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് നഗരസഭാ ഭരണസമിതി പുറത്തായത്. കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതുകൂടാതെ കോൺഗ്രസ് വിമത കൗൺസിലർ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന പ്രക്രിയയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോട്ടയം മെഡിക്കൽ കോളജ്. ഇവിടെ പുതുതായി സജ്ജമാക്കിയ സ്കിൻ ബാങ്കിലെ ആദ്യത്തെ ചർമ്മദാനം വിജയകരമായി പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട സ്വദേശി ആഷിഖ് വിജയൻ്റെ (17) ചർമമാണ് ദാനം ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ സ്കിൻ ബാങ്കും സ്കിൻ ട്രാൻസ്പ്ലാൻ്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചർമദാനമാണിത്. കഴിഞ്ഞ ജൂൺ 28ന് പത്തനംതിട്ട […]Read More
BY: ജിജോ മൂഴയിൽ, പാലാ: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വിദ്യാർത്ഥി വിരുദ്ധവും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സവുമാണെന്ന് ബി.ജെ.പി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ ആവശ്യം അത്യന്തം പ്രതിഷേധാർഹവും വിദ്യാർത്ഥികളുടെ ഭാവിയോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ആരോപിച്ചു. ബി.ജെ.പി പാലാ മുനിസിപ്പാലിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയിൽ […]Read More
BY:ജിജോ മുഴയിൽ പാലാ: പാലാ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നടത്തുന്നതിന് നഗരസഭ കൗൺസിൽ അനുമതി നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പൊതുസൗകര്യം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളന വേദിയാക്കി മാറ്റുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ജി. അനീഷ് കുറ്റപ്പെടുത്തി. യാത്രക്കാരുടെ ദൈനംദിന ജീവിതത്തെയും ബസ് സർവീസുകളെയും തടസ്സപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകിയ നഗരസഭയുടെ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും കടുത്ത […]Read More
BY:TS Tvm കോട്ടയം: കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും, ഇനി സംസ്ഥാനത്ത് ഒരൊറ്റ കേരള കോൺഗ്രസ് മാത്രം മതിയെന്നും പി.ജെ. ജോസഫ്. തെറ്റുകൾ ഏറ്റുപറഞ്ഞ് ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തിന് പിന്നാലെയാണ് പി.ജെ. ജോസഫിന്റെ നിർണായക പ്രസ്താവന. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടി ജോസഫ് വിഭാഗം തങ്ങളുടെ കരുത്ത് തെളിയിച്ചു. അതേസമയം, മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലും പരാജയപ്പെട്ടത് ജോസ് കെ. മാണി […]Read More
കോട്ടയം: കേരളത്തിലെ ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ മുഖമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അപകടവും ചികിത്സയും 2025 ഒക്ടോബർ 16-നാണ് ഡിജോ കാപ്പൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞെങ്കിലും, ആന്തരിക അവയവങ്ങൾക്കുണ്ടായ ഗുരുതരമായ ക്ഷതങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു. വിദഗ്ധ ചികിത്സ […]Read More
By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയ്ക്കിടെയായിരുന്നു അപകടം. കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മുഹമ്മദ് സെയ്ഫ്. വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ […]Read More
തിരുവല്ല: കേരളത്തിൽ ദശകങ്ങളായി തുടരുന്ന ദുർഭരണത്തിന് അന്ത്യം കുറിച്ച് മെയ് നാലിന് എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ സംഘടിപ്പിച്ച എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ പതനത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്ത് ചരിത്രം തിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻപും പലതവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സംസ്ഥാനത്ത് വീശുന്ന രാഷ്ട്രീയ കാറ്റ് വ്യത്യസ്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ […]Read More
കോട്ടയം: സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ‘വെർച്വൽ അറസ്റ്റ്’ ഭീഷണിയിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മുംബൈ പോലീസ് എന്ന വ്യാജേന വാട്സാപ്പ് വഴിയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്. തിരുവഞ്ചൂരിന്റെ ആധാർ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച് മുംബൈയിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നുമാണ് വിളിച്ചവർ അവകാശപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥരുടെ സംസാര രീതിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച തിരുവഞ്ചൂർ, തുടക്കത്തിൽ തന്നെ ഇതൊരു സൈബർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. […]Read More
