Tags :Politics

News Politics തിരുവനന്തപുരം

രാഷ്ട്രീയ കളത്തിൽ പുതിയ പോരാട്ടം; തിരുവനന്തപുരത്ത് സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി ഇടതുമുന്നണി. ചലച്ചിത്രതാരവും വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലുമായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മും ജനാധിപത്യ കോൺഗ്രസും തമ്മിൽ ധാരണയിലെത്തി. പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീർ, വിദ്യാഭ്യാസ മേഖലയിലെ ദീർഘകാലത്തെ പ്രവൃത്തിപരിചയവും ജനകീയ മുഖവുമുള്ള വ്യക്തിയാണ്. 1993-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ വെങ്ങാനൂർ സ്കൂൾ പ്രിൻസിപ്പലായി […]Read More

News കണ്ണൂർ

കെ. സുധാകരന്റെ മടക്കം: കണ്ണൂരിൽ പോര് മുറുകുന്നു; ഹൈക്കമാൻഡ് നിലപാടിൽ അതൃപ്തി

കണ്ണൂർ: പാർലമെന്റ് സമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കെ.പി.സി.സി അധ്യക്ഷനും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സുധാകരന്റെ താല്പര്യത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടാത്തതാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. നിലവിലുള്ള എം.പിമാർ ആരും തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിലാണ് എ.ഐ.സി.സി നേതൃത്വം. എന്നാൽ, മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരൻ, കേന്ദ്ര നേതൃത്വത്തിന്റെ ഈ […]Read More

News ന്യൂ ഡൽഹി

കാന്തപുരം-മോദി കൂടിക്കാഴ്ച: വിദ്യാഭ്യാസ-സാമൂഹിക വിഷയങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ പൂർത്തിയായി

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ രാഷ്ട്രീയത്തേക്കാൾ ഉപരിയായി രാജ്യത്തെ വികസന, വിദ്യാഭ്യാസ, മാനുഷിക വിഷയങ്ങൾക്കാണ് മുൻഗണന നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ പങ്കുചേർന്നു. കേരളത്തിൽ അടുത്തിടെ നടത്തിയ ‘മനുഷ്യർക്കൊപ്പം’ യാത്രയ്ക്കിടെ ലഭിച്ച പരാതികളും നിർദ്ദേശങ്ങളും കാന്തപുരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്: […]Read More

News

പരീക്ഷാപ്പേടി വേണ്ട; ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷകളെ ഭയമില്ലാതെ നേരിടാൻ വിദ്യാർത്ഥികൾ മനസ്സിനെയാണ് ആദ്യം പാകപ്പെടുത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരീക്ഷാ പേ ചർച്ച’യുടെ ഒൻപതാം പതിപ്പിൽ രാജ്യത്തെ വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. സമ്മർദ്ദമില്ലാത്ത പരീക്ഷാക്കാലം ഉറപ്പാക്കുക എന്നതായിരുന്നു ഇത്തവണത്തെ പരിപാടിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ: ഓരോ വർഷവും വിദ്യാർത്ഥികളിലെ പരീക്ഷാഭയം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ സംവാദം വലിയ ജനശ്രദ്ധയാണ് നേടുന്നത്. സമ്മർദ്ദത്തെ അതിജീവിച്ച് ഓരോ കുട്ടിയും തങ്ങളുടെ പൂർണ്ണശേഷി പുറത്തെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.Read More

News

ഭരണത്തുടർച്ച ദോഷകരം; ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി കെ. സച്ചിദാനന്ദൻ

തൃശൂർ: സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ പരോക്ഷ വിമർശനവുമായി കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ. രണ്ടുതവണ ഭരണം പൂർത്തിയാക്കിയാൽ പിന്നീട് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ജനാധിപത്യത്തിന് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായ ഭരണം രാഷ്ട്രീയ പാർട്ടികളിൽ അഹങ്കാരമുണ്ടാക്കുമെന്നും വിനയം ഇല്ലാതാക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. പ്രധാന നിരീക്ഷണങ്ങൾ: “കോൺഗ്രസ് ഭരിക്കുകയാണെങ്കിലും എനിക്ക് ഇതേ അഭിപ്രായമേ ഉള്ളൂ. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി വീണ്ടെടുക്കാനുള്ള വഴിയാണ്. ആശയപരമായി സി.പി.എം ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറണം.” – കെ. […]Read More

News തിരുവനന്തപുരം

തിരുവല്ലം വാർഡിൽ ത്രികോണപ്പോര്: ആശങ്കയിൽ പ്രവർത്തകർ, ശുഭാപ്തി വിശ്വാസത്തിൽ സ്ഥാനാർത്ഥികൾ

റിപ്പോർട്ട്‌ :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം /തിരുവല്ലം : തിരുവല്ലം വാർഡിൽ തിരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. വീറോടെയുള്ള മത്സരത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. ആരു വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്നതിലാണ് പ്രവർത്തകരുടെ ആശങ്ക. സ്ഥാനാർത്ഥികൾ മൂന്ന് പേരും ശുഭാപ്തി വിശ്വാസത്തിലാണ്. അനുശോചനവും ആസൂത്രണവും: നേതാക്കളുടെ തിരക്കിട്ട ദിവസങ്ങൾ വോട്ടെടുപ്പ് ദിവസം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേൽ പ്ലാങ്ങൾ വീട്ടിൽ ശാന്ത (73)ബൂത്തിനകത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. സ്ഥാനാർത്ഥികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി […]Read More

Travancore Noble News