ശബരിമല സ്വർണ്ണക്കൊള്ള: അതീവ ഗുരുതരമായ വിവരങ്ങൾ പുറത്ത്; ഏഴ് പാളികളിലെ സ്വർണ്ണം കവർന്നതായി
തിരുവനന്തപുരം: പ്രശസ്തമായ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളയിൽ നിന്ന് വ്യാപകമായി സ്വർണ്ണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (SIT) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ ഉള്ളത്. ശ്രീകോവിൽ വാതിലിന്റെ കട്ടിളയിൽ സ്ഥാപിച്ചിരുന്ന സ്വർണ്ണം പൂശിയ ഏഴ് പാളികളിൽ നിന്നും സ്വർണ്ണം നീക്കം ചെയ്തതായാണ് കണ്ടെത്തൽ. ദശാവതാരങ്ങളും രാശിചിഹ്നങ്ങളും ആലേഖനം ചെയ്ത പാളികൾക്ക് പുറമെ, കട്ടിളയുടെ മുകൾപ്പടി, ശിവരൂപം, വ്യാളീരൂപം എന്നിവയുള്ള പ്രഭാമണ്ഡലത്തിൽ നിന്നും സ്വർണ്ണം […]Read More
