Tags :SABARIMALA

News

ശബരിമല അപ്പാച്ചിമേട്ടിൽ തമിഴ് പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു.

ശബരിമല അപ്പാച്ചിമേട്ടിൽ പതിനൊന്നുവയസുകാരിയായ തമിഴ് പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പമ്പയിൽ നിന്ന് ഉച്ചയോടുകൂടിയാണ് പെൺകുട്ടി കുടുംബാം​ഗങ്ങൾക്കൊപ്പം മലചവിട്ടാൻ ആരംഭിച്ചത്. അപ്പാച്ചിമേട്ടിലെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.കുട്ടിയ്ക്ക് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പമ്പാ ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായായ കുമാരന്റെയും ജയലക്ഷ്മിയുടെയും മകളായ പദ്മശ്രീയാണ് മരിച്ചത്.Read More

News

ശബരിമല സന്നിധാനം മാലിന്യ മുക്തം

പമ്പ:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ‘പവിത്രം ശബരിമല’ ശുദ്ധീകരണ യജ്ഞത്തിൽ ശബരിമല സന്നിധാനവും പൂങ്കാവനവും മാലിന്യമുക്തം. നിലയ്ക്കൽ, പമ്പ, ശബരിമല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനം. പതിവ് ശുചീകരണ പ്രവർത്തനത്തിനു പുറമെയാണ് പവിത്രം ശബരിമല ശുദ്ധീകരണo.ദേവസ്വം ബോർഡ് ജീവനക്കാർ,അയപ്പ സേവാസംഘം, വിശുദ്ധി സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, തീർത്ഥാടകർ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളാണ്.ശുചീകരണ സംഘാംഗങ്ങൾ പലപ്പോഴായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗാർബേജ് ബിന്നുകളിൽ നിക്ഷേപിക്കും. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് ഇൻസിനേറ്ററുകളിൽ വച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്ലാത്ത […]Read More

News

ശബരിമല: സുഖദർശനം

ശബരിമല: മണ്ഡല പൂജക്കായി നട തുറന്ന ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനം ഫ്ലൈഓവറിലും തീർത്ഥാടകത്തിരക്കുണ്ടാകുന്നത്. രാവിലെ 8 മണിയോടെ തിരക്ക് ഒഴിവാകും.വെർച്വൽ ക്യൂ വഴി 80,000 പേർക്കും 10,000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശന സൗകര്യമുണ്ട്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനായി 1400 പോലീസുകാരെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.sabarimala online.org എന്ന വെബ്ബ് സൈറ്റ് വഴി 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ തീർത്ഥാടകരുടെ എണ്ണം മുൻകൂട്ടി അറിയാൻ കഴിയും […]Read More

News

ശബരിമല: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും. നർസാപൂർ – കോട്ടയം (07119) സ്പെഷ്യൽ ട്രെയിൻ ഞായർ പകൽ 3.30 ന് നർസാപൂരിൽ നിന്നും പുറപ്പെടും. കോട്ടയം – നർസാപൂർ (07120) കോട്ടയത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഏഴിന് പുറപ്പെടും. ധൻ ബാദ് – എറണാകുളം അൺ റിസർവ്വഡ് എക്സ്പ്രസ് ( 03309) ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ധൻബാദിൽ നിന്നും പുറപ്പെടും.Read More

News

മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു.

ശബരിമല:  മണ്ഡല  മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ .ജയരാമൻ നമ്പൂതിരി ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ  നട തുറക്കുക. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. ഇരുമുടിക്കെട്ടേന്തി ശബരിമല മേൽശാന്തി, മാളികപ്പുറം […]Read More

News

ശബരിമല: ​ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി നവംബർ 16 വൈകിട്ട് 5 മണിക്ക് പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ. മഹേഷ് ശബരിമല നട തുറക്കും.അന്നേ ദിവസം തന്നെ മാളികപ്പുറം മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയും സ്ഥാനമേൽക്കും.473 ബസുകളുമായി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനും വ്യാഴാഴ്ച മുതൽ പമ്പയിൽ പ്രവർത്തനമാരംഭിക്കും. പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളുമുള്ള ഐ.സി.യു സംവിധാനമുള്ള ആശുപത്രികൾ സ ജ്ജമായിട്ടുണ്ട്. കൂടാതെ അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററും തയ്യാറാക്കിക്കഴിഞ്ഞു. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ […]Read More

Travancore Noble News