തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സജി ചെറിയാന്റെ വാക്കുകൾ മാധ്യമങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ ആപത്താണെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ മുൻപ് നടന്ന വർഗീയ കലാപങ്ങളെല്ലാം യു.ഡി.എഫ് ഭരണകാലത്തായിരുന്നുവെന്ന് ഓർമ്മിപ്പിച്ച മന്ത്രി, വർഗീയതയ്‌ക്കെതിരെ എൽ.ഡി.എഫ് സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ളയും ഇ.ഡി അന്വേഷണവും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് […]Read More
Tags :saji cheriyan
തിരുവനന്തപുരം: കേരളത്തിൻ്റെ അന്താരാഷ്ട്ര തിരയുത്സവമായ 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFK) തലസ്ഥാന നഗരിയിലെ നിശാഗന്ധിയിൽ പ്രൗഢഗംഭീരമായ തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 30 വർഷം പൂർത്തിയാക്കിയ മേളയുടെ ഓർമ്മയ്ക്കായി ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു. അതിജീവിതയ്ക്ക് പിന്തുണ; പലസ്തീന് ഐക്യദാർഢ്യം ഉദ്ഘാടന പ്രസംഗത്തിൽ, കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്ത് ചലച്ചിത്രമേള നൽകിയ മികച്ച സംഭാവനകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ സംസാരിച്ചു. കൂടാതെ, ചലച്ചിത്ര രംഗത്തുണ്ടായ ഒരു പ്രധാന […]Read More
കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലി ആഘോഷ വേളയിൽ ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാപസിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സംസ്ഥാന സർക്കാരിനു വേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ലോകമാകെ സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് സജി ചെറിയാൻ പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും […]Read More
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി […]Read More
