Tags :SIT Investigation

News തിരുവനന്തപുരം

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി നേരത്തെ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. 2019 മുതലുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. മൊഴികളിലെ വൈരുദ്ധ്യം: അന്വേഷണം വ്യാപിപ്പിക്കുന്നു: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അയൽവാസി വിക്രമൻ നായർ നടത്തിയ വെളിപ്പെടുത്തലുകൾ കേസിൽ നിർണ്ണായകമായി. കടകംപള്ളി പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. […]Read More

News

ശബരിമല സ്വർണ്ണക്കൊള്ള: ആശങ്കകൾ വാസ്തവം; പാളികൾ മാറിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ അടിസ്ഥാനമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വിഎസ്എസ്‌സി (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്വർണ്ണപ്പാളികൾ മാറിയെന്ന സംശയം തെളിയിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. 1998-ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ നിലവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണ്ണം കുറവാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചയ്ക്കായി നടത്തിയ ആസൂത്രണത്തിന്റെ കണ്ണികൾ തിരിച്ചറിഞ്ഞതായും കുറ്റകൃത്യത്തിന്റെ രീതി […]Read More

Travancore Noble News