എറണാകുളം: മലയാള സിനിമയിലെ വിസ്മയ പ്രതിഭയും ചിന്തകനുമായ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി കേരളം. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് ആരാധകരും സഹപ്രവർത്തകരും രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയതോടെ കണ്ടനാട് ജനസമുദ്രമായി മാറി. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിടവാങ്ങൽ വേളയിൽ സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ പ്രിയ സുഹൃത്തിനായി സമർപ്പിച്ച വൈകാരികമായ യാത്രമൊഴി കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. “എന്നും […]Read More
