കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയ്ക്കിടെയായിരുന്നു അപകടം. കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മുഹമ്മദ് സെയ്ഫ്. വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ […]Read More
Tags :Student Death
ബെംഗളൂരു: കർണാടകയിലെ ഹൊസ്‌കോട്ടയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ (STRR) സത്യവാരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. യെലഹങ്കയിലെ ആർ.വി. കോളേജ് വിദ്യാർത്ഥികളായ ആറ് പേരും ഒരു ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ മലയാളിയായ അശ്വിൻ നായർ (17) ആണ്. അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), […]Read More
പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ചു; ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ 12 വയസ്സുകാരൻ മരിച്ചു. മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാദിൻ. അപകടം നടന്നത് ഇങ്ങനെ ബുധനാഴ്ച രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുടുംബത്തോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു ഷാദിൻ. ഇതിനിടെ അപ്രതീക്ഷിതമായി ഒരു പൂച്ച ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഡ്രൈവർ […]Read More
