കോട്ടയം: സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ‘വെർച്വൽ അറസ്റ്റ്’ ഭീഷണിയിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമം. മുംബൈ പോലീസ് എന്ന വ്യാജേന വാട്സാപ്പ് വഴിയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്. തിരുവഞ്ചൂരിന്റെ ആധാർ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച് മുംബൈയിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നുമാണ് വിളിച്ചവർ അവകാശപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥരുടെ സംസാര രീതിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച തിരുവഞ്ചൂർ, തുടക്കത്തിൽ തന്നെ ഇതൊരു സൈബർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. […]Read More
