Tags :Transport

News തിരുവനന്തപുരം

പാറശ്ശാലയിൽ റെയിൽവെ ട്രാക്കിൽ മണ്ണിടിച്ചിൽ; തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി; ആറ്

BY: MURUGAN NAGARKOVIL തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം റെയിൽവെ ട്രാക്കിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടതോടെ ആറ് ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകിയോടുകയും ചെയ്യുകയാണ്. അവധി ദിവസങ്ങൾക്ക് ശേഷം പ്രവൃത്തിദിനം ആരംഭിക്കുന്ന ദിവസമുണ്ടായ ഈ തടസ്സം യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലയ്ക്കും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ഇതുവഴി കടന്നുപോയ ബിലാസ്പൂർ-തിരുനെൽവേലി […]Read More

തിരുവനന്തപുരം

കെഎസ്ആർടിസിയിൽ വെറ്റ് ലീസ്; പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിന് കൈമാറി. മുൻ ഡിജിപിയും മുൻ ഗതാഗത കമ്മീഷണറുമായ കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ഗതാഗത മന്ത്രി സി.പി. ജോണിന് റിപ്പോർട്ട് നൽകിയത്. കെഎസ്ആർടിസി ഇതുവരെ പരീക്ഷിക്കാത്ത ‘വെറ്റ് ലീസ്’ (Wet Lease) വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുക എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. […]Read More

Travancore Noble News