ജഗതിയിൽ ബൈക്ക് മോഷണം: പത്തൊമ്പതുകാരൻ പിടിയിൽ

 ജഗതിയിൽ ബൈക്ക് മോഷണം: പത്തൊമ്പതുകാരൻ പിടിയിൽ

BY sumeshkrishnan

തിരുവനന്തപുരം:

ജഗതി ഈശ്വരവിലാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ, പുതുക്കോണം സ്വദേശിയായ അനന്തു (19) ആണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ 16-ന് പകൽ സമയത്താണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഇയാൾക്കെതിരെ നേരത്തെയും മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. മ്യൂസിയം എസ്.എച്ച്.ഒ ഗിരീഷ്.എൻ, എസ്.ഐ ജയ്‌സൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News