ഫെഡറേഷൻ ഓഫ്‌വർക്കിംഗ് ജേണലിസ്റ്റ് കേരള യുടെ കേരളപ്പിറവി ദിനാഘോഷം കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യ്തു

 ഫെഡറേഷൻ ഓഫ്‌വർക്കിംഗ് ജേണലിസ്റ്റ് കേരള യുടെ  കേരളപ്പിറവി ദിനാഘോഷം കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യ്തു

തിരുവനന്തപുരം:

iFWJ യുടെ കേരളഘടകമായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന കേരളപ്പിറവി ദിനം ആഘോഷം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.എം.ആർ തമ്പാൻ മുഖ്യാതിഥിയായി. കേരളപ്പിറവിയും മാധ്യമ സംസ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ തിരുവനന്തപുരം പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജണലിസം ഡയറക്ടർ പി.വി.മുരുകൻ വിഷയം അവതരിപ്പിച്ചു. എം.എം.സുബൈർ, എന്നിവർ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ സ്വാഗതം പറഞ്ഞു. .ല്യാൺ സ്കൂൾ വിദ്യാർത്ഥി പൌൺണമി ഷിനുകുമാർ, മുഹമ്മദ് ഇർഫാൻപി, അൽ റിസ്വാൻ, സത്യജിത് റായി ട്രസ്റ്റിൻ്റെ നല്ല സംവിധായകനുള്ള അവാർഡ് നേടിയ സുനിൽ ദത്ത് സുകുമാരൻ,പത്മകുമാർ, ഷാനവാസ് , അഗസ്ത്യ എന്നിവർക്ക് കെ.ആൻസലൻ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ പൊഴിയൂർ സ്വാഗതം പറഞ്ഞു. കൊച്ചിൻ സെവൻ ക്രീയേഷൻസിൻ്റെ മദ്ധ്യാഹ്ന മ്യൂസിക് ആൽബം ഉണ്ടായിരുന്നു. പ്രസിദ്ധ സിനിമാ നടി അദീശ മോഹൻ ചടങ്ങിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News