ഭൂപതിവ് ക്രമീകരണം:അപേക്ഷ അടുത്ത ആഴ്ച മുതൽ
ഭൂപതിവ് ക്രമീകരണചട്ടം നടപ്പാക്കാൻ അധികാര സ്ഥാനങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.എല്ലാ ജില്ലയിലും ലാൻഡ് റവന്യു ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരാകും വ്യവസ്ഥാ ലംഘനം ക്രമീകരിച്ച് നൽകുന്ന അധികാരികൾ. പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികളായി തഹസീൽദാർമാരെയും നിശ്ചയിച്ചു. അടുത്ത ആഴ്ചയോടെ വ്യവസ്ഥാലംഘനം ക്രമീകരിക്കാൻ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
