തിരുവല്ലം വാർഡിൽ ത്രികോണപ്പോര്: ആശങ്കയിൽ പ്രവർത്തകർ, ശുഭാപ്തി വിശ്വാസത്തിൽ സ്ഥാനാർത്ഥികൾ

 തിരുവല്ലം വാർഡിൽ ത്രികോണപ്പോര്: ആശങ്കയിൽ പ്രവർത്തകർ, ശുഭാപ്തി വിശ്വാസത്തിൽ സ്ഥാനാർത്ഥികൾ

റിപ്പോർട്ട്‌ :സുരേഷ് പെരുമ്പള്ളി

തിരുവനന്തപുരം /തിരുവല്ലം

: തിരുവല്ലം വാർഡിൽ തിരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. വീറോടെയുള്ള മത്സരത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. ആരു വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്നതിലാണ് പ്രവർത്തകരുടെ ആശങ്ക. സ്ഥാനാർത്ഥികൾ മൂന്ന് പേരും ശുഭാപ്തി വിശ്വാസത്തിലാണ്.

അനുശോചനവും ആസൂത്രണവും: നേതാക്കളുടെ തിരക്കിട്ട ദിവസങ്ങൾ

വോട്ടെടുപ്പ് ദിവസം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേൽ പ്ലാങ്ങൾ വീട്ടിൽ ശാന്ത (73)ബൂത്തിനകത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. സ്ഥാനാർത്ഥികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാത്രി തന്നെ ആ വീട്ടിൽ എത്തിയിരുന്നു.

സി പി എം സ്ഥാനാർത്ഥി കരിങ്കട രാജൻ:

ഇന്ന് സി പി എം സ്ഥാനാർത്ഥി കരിങ്കട രാജൻ സഹപ്രവർത്തകൻ രാജീവിന്റെ ഭാര്യ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം ലോക്കൽ കമ്മിറ്റി ഓഫീസിൽ പോയി സഹപ്രവർത്തകരെ കണ്ട് ഭാവി പരിപാടികളെയും, പ്രവർത്തനങ്ങളെപ്പറ്റിയും സംസാരിച്ചു. പ്രധാനമായും ചർച്ച ചെയ്തത് പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ നവീകരണത്തെപ്പറ്റിയായിരുന്നു..

കോൺഗ്രസ് സ്ഥാനാർത്ഥി തിരുവല്ലം ബാബു:

കോൺഗ്രസ്‌ സ്ഥാനാർഥി തിരുവല്ലം ബാബു, തന്റെ ജീവിതമാർഗവുമായി ബന്ധപ്പെട്ട്, പതിവ് പോലെ സ്വന്തം സ്ഥാപനത്തിൽ പോയി. തന്റെ വിജയത്തിൽ 100% ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

ബി ജെ പി സ്ഥാനാർത്ഥി ഗോപൻ:

ബി ജെ പി സ്ഥാനാർഥി ഗോപൻ അതിരാവിലെ ക്ഷേത്രങ്ങളിൽ പോയതിന് ശേഷം പാർട്ടി ജില്ല കമ്മിറ്റി ഓഫീസിൽ പോയി, സ്ഥിതിഗതികൾ വിലയിരുത്തി. 200വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സർവേകളിൽ പറയും പ്രകാരം നഗരസഭ ബി ജെ പി ഭരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡ് നിർമ്മാണങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ഗോപൻ ഉറപ്പുനൽകി. .

വാർഡിലെ പ്രധാനപ്പെട്ട മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ശുഭപ്രതീക്ഷയിൽ വോട്ടെണ്ണുന്ന ദിവസവും കാത്തിരിക്കുന്നത് ശാന്ത മനസ്സോടെയാണെന്നുള്ളത് സന്തോഷം നൽകുന്ന കാഴ്ചയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News