പൂജ ഖേഡ്കറിന്റെ ആഡംബരകാർ കണ്ടുകെട്ടി
മുംബൈ:
അധികാര ദുർവിനിയോഗം നടത്തി വിവാദത്തിലായ മഹാരാഷ്ട്ര പ്രൊബേഷനറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കർ ഉപയോഗിച്ച ആസംബരകാർ പൊലീസ് കണ്ടുകെട്ടി. ഈ ഔഡി കാറിൽ നിയമ വിരുദ്ധമായി ചുവന്ന ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാർ ബോർഡ് വയ്ക്കുകയും ചെയതിരുന്നു. കാർ ഉടമസ്ഥരായ പൂണെയിലെ സ്വകാര്യ കമ്പനിക്ക് വ്യാഴാഴ്ച ആർടിഒ നോട്ടീസ് നൽകിയിരുന്നു. കാറിൽ ജാമർ ഘടിപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്. 21 തവണ ട്രാഫിക് നിയമ ലംഘനത്തിന് ചെലാൻ നൽകുകയും 27,000 രൂപ പിഴ ഒടുക്കുകയും ചെയ്തിട്ടുണ്ട്.