ബിൻലാദന്റെ അനുയായി അറസ്റ്റിൽ

ഇസ്ലാമാബാദ്:
ഭീകര സംഘടനയായ അൽ ഖായ്ദയുടെ മുതിർന്ന നേതാവും ഒസാമബിൻ ലാദന്റെ അടുത്ത അനുയായിയുമായ അമിനുൾ ഹഖ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റിൽ. പാക് പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പാണ് വെള്ളിയാഴ്ച ഹഖിനെ അറസ്റ്റു ചെയ്തത്. 1996 മുതൽ ബിൻ ലാദന്റെ അനുയായിയാരുന്ന ഇയാൾ പ്രദേശത്തെ ക്രമസമാധാനം തകർക്കാനും പ്രമുഖ വ്യക്തികളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.