വിഴിഞ്ഞത്ത് കണവ ചാകര
കോവളം:
വിഴിഞ്ഞത്ത് ശനിയാഴ്ച ലഭിച്ചത് കാൽലക്ഷം ടൺ കല്ലൻ കണവ. വിഴിഞ്ഞത്തു നിന്ന് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്കാണ് കൂട്ടത്തോടെ കല്ലൻ കണവ ലഭിച്ചത്. ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും. കിലോയ്ക്ക് 400 ലേറെ രുപ വിലയുണ്ട്. വിദേശത്തെത്തുമ്പോൾ വില 1000 കടക്കും. ശനിയാഴ്ച രാവിലെ വേളാപ്പാരയും വൈകിട്ടോടെ ടൺ കണക്കിന് കണവയും ലഭിച്ചു. വിഴിഞ്ഞത്തു നിന്ന് ഏകദേശം 45 കിലോമീറ്റർ ഉള്ളിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.