എറണാകുളം- കൊല്ലം മെമു തിങ്കളാഴ്ച മുതൽ
കൊച്ചി:
യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് എറണാകുളം – കൊല്ലം മെമു ഒക്ടോബർ 7 മുതൽ ഓടിത്തുടങ്ങും.ആഴ്ചയിൽ അഞ്ചു ദിവസം സർവീസുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാകില്ല.സമീപ ദിവസങ്ങളിൽ എല്ലാ ട്രെയിനുകളിലും കനത്ത തിരക്കായിരുന്നു.എട്ടു കോച്ചുകളുള്ള ട്രെയിൻ രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി 9.35 ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തും. രാവിലെ 9.50 ന് എറണാകുളത്ത് നിന്ന് സർവീസ് തടങ്ങി പകൽ 1.30 ന് കൊല്ലത്ത് തിരിച്ചെത്തും.