നവീൻബാബുവിന്റെ മരണം സിബിഐ അന്വേഷണിക്കണമെന്ന് ഭാര്യ

കൊച്ചി:
കണ്ണൂർ എഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി അടുത്ത ദിവസം പരിഗണിക്കും. നവീൻ ബബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.