അബു ഖത്തൽ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്:

     ലഷ്കർ ഇ തായ്ബ ഭീകരനും മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഈദിന്റെ അനന്തരവനുമായ ഫൈസൽ നദീം (അബു ഖത്തൽ )കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പഞ്ചാബ് – ഝലം ജില്ലയിലെ മംഗ്ലാബൈപാസിൽ അബു ഖത്തലും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ 20 വട്ടം വെടിവച്ചതായാണ് വിവരം.അബു ഖത്തൽ തൽക്ഷണം മരിച്ചു.ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തയാളാണ്. 2000 ൽ കശ്മീരിൽ പ്രവർത്തിച്ചിരുന്ന ഖത്തൽ പിന്നീട് പാക് അധിനിവേശ കശ്മീരിൽ താമസമാക്കി.ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വളരെക്കാലമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News