മെയ്ഡ് ഇൻ മികച്ച ഏഷ്യൻ ഹ്രസ്വചിത്രം
കൊച്ചി:
ഈ വർഷത്തെ ദുബായ് ഇൻഡി ഫിലിം ഫെസ്റ്റിവലിൽ ‘ മെയ്ഡ് ഇൻ’മികച്ച ഏഷ്യൻ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി. ഒരു വർഷത്തിനുള്ളിൽ പതിനഞ്ചോളം അവാർഡുകൾ മെയ്ഡ് ഇൻ നേടിയിട്ടുണ്ട്. കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവൃത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് പ്രമേയം. എൽകെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് രചനയും സംവിധാനവും നിർവഹിച്ചത്.