നീറ്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

 നീറ്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 

മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എൻ ടി എ ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാവുക. ഇതിന് മുന്നോടിയായി അന്തിമ ഉത്തരസൂചിക ഇന്ന് രാവിലെ പ്രസിദ്ധപ്പെടുത്തി.

പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. കൂടാതെ, രണ്ട് ചോദ്യങ്ങൾക്ക് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിട്ടുണ്ട്. നാല് ബുക്ക്‌ ലെറ്റുകളിലും ഇത് ബാധകമാണ്. എന്നാലും, നാല് ബുക്ക്‌ ലെറ്റുകളിലും ചോദ്യ നമ്പറുകളും ഉത്തര ഓപ്ഷനുകളും വ്യത്യസ്തമാണ്. ഫിസിക്സിൽനിന്നും കെമിസ്ട്രിയിൽനിന്നുമുള്ള ഓരോ ചോദ്യങ്ങൾക്കാണ് രണ്ട് ഉത്തരങ്ങൾ ശരിയായി കണക്കാക്കിയിരിക്കുന്നത്.

കുറഞ്ഞ കട്ട് ഓഫ് സാധ്യത

ഈ വർഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകൾക്കായി ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളാണ് മത്സരിച്ചത്. 22.7 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ പരീക്ഷ കഠിനമായിരുന്നതിനാൽ, യോഗ്യത കട്ട് ഓഫും യോഗ്യതാ കട്ട് ഓഫ് മാർക്കുകളും കുറയാൻ സാധ്യതയുണ്ട്. കൂടാതെ, മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള കൗൺസിലിങ്ങിൽ സർക്കാർ മെഡിക്കൽ കോളജ് സീറ്റുകളുടെ കട്ട് ഓഫും കുറയാം. ഇന്ന് രാവിലെ പുറത്തിറക്കിയ അന്തിമ ആൻസർ കീ neet.nta.nic.in എന്ന ഔദ്യോഗിക പോർട്ടലിൽ ലഭ്യമാവും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News