സി പി ഐ ജില്ലാ കൗൺസിലംഗം എസ്.ആർ. വിജയൻ അന്തരിച്ചു

 സി പി ഐ ജില്ലാ കൗൺസിലംഗം എസ്.ആർ. വിജയൻ അന്തരിച്ചു

By: Anilrakhavan

വെമ്പായം:

സി പി ഐ ജില്ലാ കൗൺസിലംഗവും വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ എസ്.ആർ. വിജയൻ (65) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെമ്പായം നെടുവേലി എസ്.ആർ. ഭവനിൽ താമസക്കാരനായ അദ്ദേഹം, സി പി ഐ നെടുമങ്ങാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായും ജില്ലാ കൗൺസിലംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഭാര്യ: എസ്. ലതകുമാരി. മക്കൾ: അനീഷ് വി.എൽ., അഖിൽ വി.എൽ. സംസ്കാരം നാളെ നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News